കൈരളി ടിവി പട്ടുറുമാല്‍ സീസണ്‍ 9 ഗ്രാന്റ് ഫിനാലെയ്ക്ക് ആവേശകരമായ തുടക്കം

മലപ്പുറം: കൈരളി ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ പട്ടുറുമാല്‍ സീസണ്‍ 9 ഗ്രാന്റ് ഫിനാലെയ്ക്ക് തിരൂരില്‍ തുടക്കമായി. പതിനായിരങ്ങളാണ് തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മെഗാ ഇവന്റിന് സാക്ഷ്യം വഹിക്കാനെത്തിയിരിക്കുന്നത്. മുഹമ്മദ് യാശിക്, ശ്യാംലാല്‍, പര്‍വീണ്‍ ഫാത്തിമ, നിതിന്‍ ജി രാജന്‍, ഇസ്മയില്‍, അബ്ദുറഹ്മാന്‍ എന്നി ആറ് പേരാണ് ഫൈനലിസ്റ്റുകള്‍. ഫിറോസ് ബാബു, നജിം അര്‍ഷാദ്, രഞ്ജിനി ജോസ് എന്നിവരാണ് വിധികര്‍ത്താക്കള്‍. പട്ടുറുമാല്‍ മുന്‍താരങ്ങളും കുട്ടിപട്ടുറുമാല്‍ ഫെയിം യുംനയും ചലച്ചിത്രസീരിയല്‍താരങ്ങളും സദസിന് ആവേശം പകരാനെത്തിയിട്ടുണ്ട്. ആശംസകള്‍ നേരാന്‍ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും തിരൂരിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here