കൊളറാഡോ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു; പൊലീസുകാരടക്കം 9 പേര്‍ക്ക് പരുക്ക്; അക്രമിയെ അറസ്റ്റു ചെയ്തു

ന്യൂയോര്‍ക്ക്: കൊളറാഡോയില്‍ അബോര്‍ഷന്‍ ക്ലിനിക്കില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ പരുക്കേറ്റിരുന്നവരില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും രണ്ടു സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. നാല് പൊലീസുകാര്‍ക്കും ആറ് സാധാരണക്കാര്‍ക്കും പരുക്കേറ്റിട്ടുമുണ്ട്. അക്രമിയെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. കൊളറാഡോ പൊലീസ് തന്നെയാണ് മരണവിവരം സ്ഥിരീകരിച്ചത്. അക്രമിയെ പിടികൂടിയെങ്കിലും ഇയാളെ തിരിച്ചറിയാനായിട്ടില്ല. ഇയാളുടെ തിരിച്ചറിയല്‍ രേഖകളും മറ്റും കണ്ടെത്താനുള്ള ശ്രമത്തിലാണ്. 5 മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമി കീഴടങ്ങുകയായിരുന്നു.

ഒരു വലിയ കോട്ടും വേട്ടക്കാരുടെ പോലെ തൊപ്പിയും ധരിച്ച ആള്‍ പെട്ടെന്ന് ക്ലിനിക്കില്‍ വന്ന് തുരുതുരാ വെടിവയ്ക്കുകയായിരുന്നെന്ന് സാക്ഷികള്‍ പറയുന്നു. പ്രാദേശിക സമയം രാവിലെ 11.30 ഓടെയാണ് വെടിവയ്പ്പുണ്ടായത്. ഇയാളുടെ കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു. ഈ ബാഗും പൂര്‍ണമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.എന്തെങ്കിലും സ്‌ഫോടക വസ്തുക്കളോ മറ്റോ ഇയാളുടെ കയ്യില്‍ ഉണ്ടോ എന്ന കാര്യം പരിശോധിച്ചു വരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News