ഐഫോണ്‍ 8-ല്‍ ആപ്പിള്‍ സാംസംഗിന്റെ ഒഎല്‍ഇഡി ഡിസ്‌പ്ലേ ഉപയോഗിക്കും

എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളു ആപ്പിള്‍. പുത്തന്‍ പുതിയ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തി ഐഫോണ്‍ 6എസ് പുറത്തിറങ്ങി അധികം കഴിയുന്നതിനു മുമ്പുതന്നെ ഐഫോണ്‍ 7ന്റെ സവിശേഷതകളും ലീക്കായിരുന്നു. ഇപ്പോഴിതാ വരാന്‍ പോകുന്ന ഐഫോണ്‍ 8-ന്റെ ഒരു പ്രത്യേകത പുറത്തായിരിക്കുന്നു. ചിരവൈരികളായ സാംസംഗ് ഫോണുകളില്‍ ഉപയോഗിക്കുന്ന ഒഎല്‍ഇഡി ഡിസ്‌പ്ലേ ആയിരിക്കും ഐഫോണ്‍ 8-ല്‍ ഉപയോഗിക്കും എന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. സാംസംഗ് നിര്‍മിച്ച ഒഎല്‍ഇഡി സ്‌ക്രീനുകള്‍ ആപ്പിള്‍ ഫോണില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ആപ്പിളും സാംസംഗും തമ്മില്‍ പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍

ഫോബ്‌സ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഐഫോണ്‍ 8-ല്‍ മാത്രമല്ല, ഇനി വരുന്ന ഭാവിതലമുറ ഐഫോണുകളില്‍ എല്ലാം സാംസംഗിന്റെ ഒഎല്‍ഇഡി സ്‌ക്രീന്‍ തന്നെ ഉപയോഗിക്കുമെന്നാണ് സൂചന. അതായത് നിലവിലെ ആപ്പിളിലെ എല്‍സിഡി സ്‌ക്രീനുകള്‍ മാറ്റി പകരം ഒഎല്‍ഇഡി സ്‌ക്രീന്‍ ആയിരിക്കും ഉപയോഗിക്കുക. അടുത്തു വരാനിരിക്കുന്ന ഐഫോണ്‍ 7-ല്‍ ആയിരിക്കും ആപ്പിളിന്റെ എല്‍സിഡി സ്‌ക്രീന്‍ അവസാനമായി ഉപയോഗിക്കുക.

ഐഫോണ്‍ 7, 7എസ് ഫോണുകള്‍ അടുത്ത വര്‍ഷം വിപണിയിലെത്താനിരിക്കുകയാണ്. ബാറ്ററിയുടെ ഉപയോഗം കുറച്ച് ബ്രൈറ്റ്‌നെസ് വര്‍ധിപ്പിച്ച് വ്യൂവിംഗ് ആംഗിള്‍ അല്‍പം കൂടി വൈഡ് ആക്കാനും ആപ്പിള്‍ ലക്ഷ്യമിടുന്നുണ്ട്. അതിനു വേണ്ടിയാണ് സാംസംഗിന്റെ ഒഎല്‍ഇഡി സ്‌ക്രീനുകള്‍ ഉപയോഗിക്കാനുള്ള തീരുമാനം. നിലവില്‍ ആപ്പിള്‍ വാച്ചുകളില്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേ ആണ് ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News