പി.വി സിന്ധു മക്കാവു ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലില്‍ കടന്നു

മക്കാവു: ഇന്ത്യന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ ഫൈനലില്‍ കടന്നു. ജപ്പാന്റെ അകാനെ യമഗുചിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു മക്കാവു ഓപ്പണിന്റെ ഫൈനലില്‍ കടന്നത്. സ്‌കോര്‍ 21-18, 15-21, 21-16. കിരീടം നിലനിര്‍ത്തുകയാണ് സിന്ധുവിന്റെ ലക്ഷ്യം. അഞ്ചാം സീഡ് സിന്ധു ഫൈനലില്‍ ബിങ്കിജാവോയെയോ മിനാറ്റ്‌സു മിതാനിയെയോ നേരിടും. മക്കാവുവില്‍ മൂന്നാം കിരീടമാണ് സിന്ധു ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News