വീണ്ടും മഴ വരുന്നു; തമിഴ്‌നാട് ഭീതിയില്‍; 24 മണിക്കൂറിനകം കനത്ത മഴയെന്ന് കാലാവസ്ഥാ പ്രവചനം

ചെന്നൈ: തമിഴ്‌നാട്ടിലേക്കു വീണ്ടും കനത്ത മഴയെത്തുന്നെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തും പുതുച്ചേരിയിലും കനത്ത മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ, തമിഴ്‌നാട് വീണ്ടും ഭീതിയിലായി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്കു കാരണം. രണ്ടു ദിവസത്തേക്കു മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്്. നാഗപട്ടണം, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ മഴ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞരണ്ടാഴ്ചകളില്‍ ദിവസങ്ങളോളം തുടര്‍ന്ന മഴയില്‍ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടവും നൂറിലേറെ മരണങ്ങളുമാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിറങ്ങുന്നതേയുള്ളൂ. അതിനിടയിലാണ് മഴ വീണ്ടുമെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News