സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരത്തിനെതിരെ കേരളം; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സോഷ്യല്‍മീഡിയ

സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ വന്‍പ്രതിഷേധം. കാന്തപുരം നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നും അത് പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍മീഡിയയുടെ ആവശ്യം. സ്ത്രീയും പുരുഷനും സമന്‍മാരാണെന്ന് പറയാന്‍ കഴിയില്ലെന്നും സ്ത്രീ പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണെന്നും കാന്തപുരം പറഞ്ഞു. സ്ത്രീയേക്കാള്‍ മനക്കരുത്ത് പുരുഷനാണ്. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ത്രീ വിറച്ചുപോകുമെന്നും കാന്തപുരം പരിഹസിച്ചു.

arundhathiഅരുന്ധതി (നടി)

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന കടുത്ത സ്ത്രീവിരുദ്ധമാണ്. എല്ലാ മതങ്ങളിലും സ്ത്രീവിരുദ്ധയുണ്ട്. ഇത്തരം പ്രസ്താവനകള്‍ പൊതുസമൂഹത്തിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന ആളായാല്‍ പോലും തള്ളിക്കളയണയം. ഇസ്ലാമിനുള്ളില്‍ തന്നെയാണ് സ്ത്രീവിരുദ്ധത അധികവും. കാന്തപുരം മുന്‍പും ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ട് അത്ഭുതമില്ല, നമ്മള്‍ജീവിക്കുന്നത് തന്നെ സ്ത്രീവിരുദ്ധമായ സമൂഹത്തിലാണ്. ജന്മനയുള്ള അത്തരം കാഴ്ച്ചപാടുകള്‍ ജീവിത അനുഭവങ്ങളിലൂടെ മാറ്റിയെടുക്കണം. പുരുഷന്‍ സ്വയം തിരിച്ചറിഞ്ഞ് അത് തള്ളിക്കളയണം.

chintha-jeromeചിന്താ ജെറോം (ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗം)

മതത്തിന്റെയും മതമേലാധ്യക്ഷന്‍മാരുടെയും പേരില്‍ നടക്കുന്ന ഇത്തരം പ്രസ്താവനകള്‍ ആശങ്കാജനകമാണ്. മതത്തെ ഉപയോഗിച്ച് ലിംഗസമത്വത്തിനെതിരെ സംസാരിക്കുന്നത് ഭയാനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സ്ത്രീ, അടുക്കള, വിധേയത്വം എന്നിവയില്‍ ഒതുക്കിയിട്ടിരിക്കുകയാണ് മതയാഥാത്ഥികര്‍. ശരിക്കും മുഹമ്മദ് നബിയുടെ വചനങ്ങളെ ഇവര്‍ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, അവയെ ദുര്‍വാഖ്യാനം ചെയ്ത് സ്ത്രീയെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.

സ്ത്രീകള്‍ പെറ്റുകൂട്ടാനുള്ളവരും ഭര്‍ത്താവിനെ സല്‍ക്കരിക്കാനുള്ളവരും, സ്ത്രീപുരുഷസമത്വം അനിസ്ലാമികം-കാന്തപുരം (ഈ ജാതി മ…

Posted by Sajeevan Kalleri on Saturday, 28 November 2015

കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരെ ഏതോ നൂറ്റാണ്ടിലെ ഇബിലീസിന്റെ ബാധ കൂടിയിരിക്കുകയാണ്. അയാളെ ഇനിയും വായിയ്ക്കുന്നതിലും …

Posted by Joshina Ramakrishnan on Saturday, 28 November 2015

ഞമ്മൾ പണ്ടേ ഇങ്ങനാ.. :p#icuchalu #plainjokeCredits: ടിറിയൺ ലാനിസ്റ്റർ©ICU

Posted by International Chalu Union – ICU on Saturday, 28 November 2015

ഈ സിസേറിയൻ എന്നു പറയുന്നത് സർജറി തന്നെയല്ലേ? അതു ചെയ്യുന്ന ഗൈനക്സിൽ ഭൂരിഭാഗവും പെണ്ണുങ്ങൾ തന്നെയല്ലേ? ഉസ്താദിന്റെ കൈയിലൊരു കത്തീം കൊടുത്ത് വിടണം. കാണാം കളി.

Posted by Nayana Thara N G on Saturday, 28 November 2015

കാക്കാ , ഒരു കാര്യം പറഞ്ഞോട്ടെ, ‘ലിംഗ സമത്വ’ത്തിലെ ലിംഗം നിങ്ങള്‍ ഉദ്ദേശിക്കുന്ന സാധനമല്ല, ട്ടോ…’സ്ത്രീകളുടെ ഉദ്ധാരണം’…

Posted by Bilal Rawuther on Saturday, 28 November 2015

പെണ്ണ് പെറണം…. പെറ്റു കൊണ്ടേയിരിക്കണം.. വൈകിട്ട് വീട്ടീൽ വരുന്ന പുരുഷനെ പാനീയങ്ങൾ കൊടുത്ത് സന്തോഷിപ്പിക്കണം…. പെണ്ണി…

Posted by Lallu Sasidharan Pillai on Saturday, 28 November 2015

വയസാം കാലത്ത് പിച്ചും പേയും പറയുന്നൊരു പറയട്ടെ അതിനിത്രയ്ക്കുള്ള പ്രാധാന്യമേ കൊടുക്കെണ്ടതുള്ളൂ എന്ന് മാധ്യമങ്ങൾ തിരുമാനിച്ചാൽ തീരുന്ന പ്രശ്നമേ കാന്തപുരം അപ്പൂപ്പനുള്ളൂ

Posted by Reshma Sasidharan on Saturday, 28 November 2015

വിവരക്കേടിന് മെഡിക്കല്‍ സ്‌റ്റോറില്‍ മരുന്നില്ല. ഓന് വിവരമില്ലാത്തതിന് ഞാന്‍ എന്ത് ചെയ്യാനാ….

Posted by Somy Jose on Saturday, November 28, 2015

കാന്തപുരം പിന്നെ ലിംഗസമത്വത്തിന് ആഹ്വാനം ചെയ്യുമെന്ന് കരുതിയോ… ഒരു അത്ഭുതവും ഇല്ല… =D ഉസ്താദ് പ്രസംഗിക്കുന്ന സ്ഥലത്ത് പാരീസിൽ ഫെമിനിസ്റ്റുകൾ ചെയ്തത് സംഭവിക്കില്ലെന്ന് കരുതാം.. (ആ സംഭവം കമന്റ് ബോക്സിൽ)

Posted by Vipin Panappuzha on Saturday, November 28, 2015

ഉസ്താദിന്‍റെ കുടുംബത്തിലോ പിന്‍തലമുറയിലൊ ഒന്നും പിറക്കാതിരുന്നത്….മുന്‍ ജന്മ സുകൃതം….. ഈശ്വരാാാാ…

Posted by Emil Grain Mercy on Saturday, 28 November 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News