ഏഴുവയസുകാരിയ്ക്ക് നേരെ വളര്‍ത്തമ്മയുടെ ക്രൂരത; മലദ്വാരത്തില്‍ മുറിവേല്‍പ്പിച്ചു; കുടല്‍ മുറിച്ച് പുറത്തിട്ടു

മലപ്പുറം: നിലമ്പൂരില്‍ ഏഴുവയസ്സുകാരിക്ക് വളര്‍ത്തമ്മയുടെ ക്രൂരപീഡനം. കുഞ്ഞിന്റെ മലദ്വാരത്തില്‍ മുറവേല്‍പ്പിക്കുകയും കുടല്‍ മുറിച്ച് പുറത്തിടുകയും ചെയ്തതു. നിലമ്പൂര്‍ അമരമ്പലം പുതുവന്‍ പറമ്പിലാണ് സംഭവം. ക്രൂരപീഡനമേറ്റ കുഞ്ഞിന്റെ അമ്മ നാലുവര്‍ഷം മുന്‍പാണ് ഭര്‍ത്താവുമായി പിരിഞ്ഞത്.

രണ്ടാം ഭാര്യയായ ഇവര്‍ വേറെ വിവാഹം കഴിക്കുകയും ചെയ്തു. കുഞ്ഞ് പിന്നീട് അച്ഛന്റെ ആദ്യഭാര്യയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ഇവിടെവച്ചാണ് കുഞ്ഞിന് ക്രൂരപീഡനമേറ്റത്.

2 മാസം മുമ്പ് കുഞ്ഞിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുവന്നു. അപ്പോഴാണ് കുഞ്ഞിന് മലവിസര്‍ജ്ജനം നടത്താനാവുന്നില്ലെന്ന് തിരിച്ചറിഞ്ഞത്. കമ്പ് ഉപയോഗിച്ച് മലദ്വാരത്തില്‍ മുറിവേല്‍പിച്ചു. കുടല്‍ മുറിച്ച് വയറിലൂടെ പുറത്തുവന്ന നിലയിലാണ് കുട്ടിയുടെ അവസ്ഥ.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് കൊണ്ടുവന്നത്.

ശസ്ത്രക്രിയ നടത്തി പൂര്‍വസ്ഥിതിയിലാവാനുള്ള ആരോഗ്യനില ഏഴു വയസ്സുകാരിയ്ക്ക് ഇല്ല. അടിയന്തര ചികിത്സ കാത്തിരിക്കുകയാണ് ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News