മൂന്നു വയസുകാരന്റെ മുഖത്ത് അധ്യാപിക മുളക് തേച്ചു; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കൊല്ലം: മൂന്നു വയസുകാരന്റെ മുഖത്ത് അംഗന്‍വാടി അധ്യാപിക മുളക് തേച്ചതായി പരാതി. കൊല്ലം ഇരണാവ് അംഗന്‍വാടിയിലെ അധ്യാപികയാണ് വിദ്യാര്‍ത്ഥിയുടെ മുഖത്ത് മുളക് തേച്ചത്. മാതാപിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

ഇരണൂര്‍ ലക്ഷംവീട് കോളനിയില്‍ പ്രസാദിന്റ മകന്‍ മൂന്ന് വയസ്സുള്ള കാശിനാഥന്റ മുഖത്താണ് മുളക് തേച്ചത്. കാശിനാഥന്റെ മുഖത്തെ പാട് കണ്ടാണ് വീട്ടുകാര്‍ കുട്ടിയോട് വിവരം അന്വേഷിച്ചത്. അപ്പോഴാണ് ടീച്ചര്‍ മുളക് തേച്ച കാര്യം വീട്ടുകാരറിയുന്നത്. പഠിക്കാത്തതിനെ തുടര്‍ന്നാണ് മുളക് തേച്ചതെന്നാണ് കാശിനാഥന്‍ പറയുന്നത്. അംഗന്‍വാടിയുടെ മുറ്റത്ത് നിന്ന് മുളക് പറിച്ച് ഉടച്ചാണ് കുട്ടിയുടെ മുഖത്ത് തേച്ചത്. മൂക്കിന് താഴെയായി പൊള്ളലേറ്റ പാടുമുണ്ട്.

കുട്ടിയെ ടീച്ചര്‍ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കൈകളില്‍ അടിക്കുകയും പുറത്ത് നുള്ളുകയും ചെയ്യാറുണ്ട്. വിവരം തിരക്കിയപ്പോള്‍ ടീച്ചര്‍ തങ്ങളോട് കയര്‍ത്തതായും മുളക് തേച്ചെന്ന് അധ്യാപിക സമ്മതിച്ചെന്നും മാതാവ് പറയുന്നു.

ടീച്ചര്‍ ഉപദ്രവിക്കുമെന്ന് പറഞ്ഞ് കുട്ടി രാത്രിയില്‍ ഞെട്ടിയുണറാറുണ്ടെന്നും അമ്മ പരയുന്നു. സംഭവത്തെപ്പറ്റി കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here