ഗുലാം അലി കേരളത്തിലേക്ക്; പരിപാടി ജനുവരിയില്‍ കോഴിക്കോടും തിരുവനന്തപുരത്തും

തിരുവനന്തപുരം: പ്രശസ്ത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതപരിപാടി കേരളത്തില്‍. ജനുവരി മധ്യത്തോടെ സ്വരലയ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഗുലാംഅലി ആലപിക്കുക. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നേരത്തെ ശിവസേനയുടെയും മറ്റു ഹിന്ദു സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ, ദില്ലി ലഖ്‌നൗ എന്നീ നഗരങ്ങളിലെ പരിപാടികള്‍ ഗുലാം അലി ഉപേക്ഷിച്ചിരുന്നു. ഗുലാം അലി സന്നദ്ധനാവുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പരിപാടി കേരളത്തില്‍ നടത്താന്‍ ഡി.വൈ.എഫ്.ഐ മുന്‍നിരയിലുണ്ടാകുമെന്ന് സിപിഐഎം നേതാവും എംപിയുമായ എംബി രാജേഷ് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലേക്ക് ഇനി വരില്ലെന്നും ഗുലാം അലി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News