മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളോട്; 20 കേന്ദ്രങ്ങളില്‍ താമസസൗകര്യങ്ങളുമായി മമ്മൂട്ടിയുണ്ട്

മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ചെന്നൈ നിവാസികള്‍ക്ക് താമസസൗകര്യങ്ങളൊരുക്കി നടന്‍ മമ്മൂട്ടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുകളുടെ പരിചയക്കാരുടെയും വീടുകളിലും ഫഌറ്റുകളിലുമാണ് മമ്മൂട്ടി താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. അണ്ണാനഗര്‍, അഡയാര്‍, വടപളനി, കോടമ്പാക്കം തുടങ്ങി 20ഓളം സ്ഥലങ്ങളിലാണ് ഇത്. ഒപ്പം തന്റെ വീട്ടിലേക്കും മമ്മൂക്ക ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.

ATTENTION PLEASE… Spread this message.People in Chennaifor accommodation contact: People who are stuck near…

Posted by Mammootty on Wednesday, December 2, 2015

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് മഴക്കെടുതി നേരിടാന്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പത്ത് ലക്ഷം രൂപ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. രജനികാന്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീ രാഘവേന്ദ്ര പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് സംഭാവന നല്‍കിയിരിക്കുന്നത്. രജനിയുടെ മരുമകനും നടനുമായ ധനുഷ് അഞ്ച് ലക്ഷം രൂപയും നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്തു. നടന്‍ വിശാല്‍ 10 ലക്ഷം രൂപയും സംഭാവന ചെയ്തു.

സോഷ്യല്‍മീഡിയ വഴിയും സഹായഹസ്തങ്ങള്‍ പ്രവഹിക്കുകയാണ്. #chennairains എന്ന ഹാഷ് ടാഗ് വഴിയാണ് സഹായങ്ങളും അഭ്യര്‍ഥനകളും പ്രചരിക്കുന്നത്. ഫോണ്‍വഴി ബന്ധപ്പെടാന്‍ കഴിയുന്നവരെ സന്നദ്ധപ്രവര്‍ത്തകര്‍ വിളിച്ചു രക്ഷപ്പെടുത്തി. കൃത്യമായ വിലാസം കൊടുത്തവരെ സഹായിക്കാനും ഇതുവഴി ആളുകളെത്തി. ചില ബേക്കറികള്‍ ഭക്ഷണം സൗജന്യമായി നല്‍കുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. തിയേറ്ററുകളും സര്‍വകലാശാലകളും ദുരിതബാധിതര്‍ക്ക് തങ്ങാനായി തുറന്നതും സാമൂഹികമാധ്യമങ്ങളിലൂടെ അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News