രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കാണാന്‍ വിഎസും മമ്മൂട്ടിയും എത്തും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ സിനിമ കാണാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നടന്‍ മമ്മൂട്ടിയും ഉണ്ടാകും. ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമ കാണാനാണ് വിഎസ് എത്തുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തവും സ്റ്റോക്‌ഹോം കണ്‍വന്‍ഷനിലെ എന്‍ഡോസള്‍ഫാനെതിരായ നീക്കവും പശ്ചാത്തലമാക്കിയാണ് ചിത്രം. എന്‍ഡോസള്‍ഫാനെതിരെയുള്ള പോരാട്ടത്തിലെ വി എസ് അച്യുതാനന്ദന്റെ പങ്കാളിത്തവും ചിത്രം പരാമര്‍ശിക്കുന്നുണ്ട്. സംവിധായകന്‍ ഡോ.ബിജുവിന്റെ ക്ഷണം സ്വീകരിച്ചാണ് വി എസ് സിനിമ കാണാനെത്തുന്നത്.

സംഘാടകരുടെ ക്ഷണം സ്വീകരിച്ച് മമ്മൂട്ടിയും ഇക്കുറി കേരളാ മേളയ്ക്ക് എത്തുന്നുണ്ട്. മമ്മൂട്ടിയുടെ പത്തേമാരി മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ രാജ്യാന്തര ചലച്ചിത്രമേളയിലുണ്ട്. മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച പ്രകടനം എന്ന നിലയില്‍ പരാമര്‍ശിക്കപ്പെട്ട ചിത്രവുമാണ് പത്തേമാരി. കേരളാ ചലച്ചിത്ര അക്കാദമിയാണ് മമ്മൂട്ടി മേളയ്ക്ക് എത്തുന്ന കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here