കേരളത്തിന്റെ സ്വന്തം ഉല്‍പന്നങ്ങള്‍ക്ക് സ്വന്തം കട; സിസിലിന്റെ ‘എന്റെ കട’ നാടിന് സമര്‍പിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ലോകത്ത് എവിടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നവും ഉയര്‍ന്ന വിലയില്‍ ഏറ്റവും വേഗം വിറ്റു പോകുന്നുണ്ട്. തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും അനുകൂലമായ സാഹചര്യമല്ല കേരളത്തിലുള്ളത്. ഈ പരിമിതി മറികടക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് കണ്‍സേണ്‍ ഓഫ് ഇന്ത്യന്‍ സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് റീട്ടെയില്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അഥവാ സിസില്‍ എന്ന പുതിയ സംരംഭം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
കേരളത്തിലെ 10,000 ചെറുകിട വ്യവസായികളുടെയും 50,000 വിതരണക്കാരുടെയും പിന്തുണയോടു കൂടിയാണ് സംരംഭം. നഗരങ്ങളിലെ പോലെ ഗ്രാമപ്രദേശങ്ങളിലും ചെറുകിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സിസില്‍ റീട്ടെയില്‍ മാനേജ്‌മെന്റിന്റെ പ്രധാന ലക്ഷ്യം. പുത്തന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആയിരക്കണക്കിന് ചെറുകിട ഉല്‍പാദകരുടെയും വിതരണക്കാരുടെയും പിന്തുണയോടെ സംസ്ഥാനത്തിലെ എല്ലാ പഞ്ചായത്തുകളിലും സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ ആരംഭിക്കുകയാണ് സിസില്‍ ലക്ഷ്യമിടുന്നത്.

DSC_2295 DSC_2306 DSC_2321 DSC_2327 DSC_2337

കേരളത്തിലെ വിപണി പൂര്‍ണമായും കൈയടക്കി വച്ചിരിക്കുന്നത് ബഹുരാഷ്ട്ര കമ്പനികളായതിനാല്‍, പഞ്ചായത്തുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ തദ്ദേശമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണി കിട്ടാതെ, ജനങ്ങളുടെ കൈയില്‍ എത്തപ്പെടാതെ, അന്യം നിന്നു പോകുകയും ചെയ്യുന്നു. ചെറുകിട ഉല്‍പാദകരുടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനാണ് സിസിലിന്റെ ശ്രമം. ഗ്രാമീണ ജനതയ്ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍, നേരില്‍ കണ്ട് തെരഞ്ഞെടുക്കുവാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നു.

IMG_20151130_093417 IMG_20151130_093615 IMG_20151130_093727 IMG_20151130_094345

സംസ്ഥാനത്തെ ചെറുകിട വ്യവസായികള്‍, വിതരണക്കാര്‍, പൊതുജനങ്ങള്‍, കുടുംബശ്രീ, റീജിയണല്‍ സൊസൈറ്റി, സെയില്‍സ് യൂണിറ്റുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നീ ശൃംഖലകളെ കോര്‍ത്തിണക്കിയാണ് ആയിരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. ‘എന്റെ കട’ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. ഗുണനിലവാരവും വിലക്കുറവും ഉറപ്പു നല്‍കുന്ന ഒരു ഷോപ്പിംഗ് അനുഭവം കേരളത്തിന് ഒരുക്കുകയാണ് ലക്ഷ്യം.
IMG_20151129_095526 IMG_20151129_095614 IMG_20151129_101636 IMG_20151129_101641

പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ എന്ന സ്വപ്‌നപദ്ധതി 100 ശതമാനവും ‘എന്റെ കട’യില്‍ പ്രാവര്‍ത്തികമാക്കും. സ്വച്ഛ് ഭാരത് പദ്ധതി, കമ്പനിയുടെ 1000 ഔട്ട്‌ലെറ്റുകളിലും പരിസര പ്രദേശങ്ങളിലും ആവിഷ്‌കരിക്കും. ആയിരം കടകളിലും സംസ്ഥാന സര്‍ക്കാരിന്റെ ജലനയവുമായി ബന്ധപ്പെട്ട് മഴക്കുഴി വെള്ളസംഭരണ പദ്ധതി ആവിഷ്‌കരിക്കാനും സിസിലിന് പദ്ധതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News