ആദ്യപ്രസവത്തിനു ശേഷം ഭാരം കൂടുന്നത് രണ്ടാമത്തെ കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് പഠനം

ആദ്യ പ്രസവത്തിനു ശേഷം നേരിയ തോതില്‍ പോലും സ്ത്രീകള്‍ വണ്ണം കൂടുന്നത് രണ്ടാമത്തെ കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് പഠനം. രണ്ടാമത്തെ കുട്ടിക്ക് മരണം വരെ സംഭവിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ആദ്യപ്രസവത്തിനു ശേഷം 6 മുതല്‍ 11 കിലോഗ്രാം വരെ ഭാരം കൂടുന്ന സ്ത്രീകള്‍ ചാപിള്ളയെ പ്രസവിക്കാന്‍ 38 ശതമനം സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്. നവജാത ശിശു മരിക്കാനുള്ള സാധ്യത 27 ശതമാനവുമാണ്. ഒപ്പം 11 കിലോയില്‍ കൂടുതല്‍ ഭാരം കൂടിയ സ്ത്രീകള്‍ ചാപിള്ളയെ പ്രസവിക്കാന്‍ 55 ശതമാനവും ജനിച്ച ശേഷം കുട്ടികള്‍ മരിക്കാന്‍ സാധ്യത 60 ശതമാനവും കൂടുതലാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

പ്രസവത്തിനു ശേഷം ഭാരം കൂടാതെ സൂക്ഷിക്കുന്ന കാര്യത്തില്‍ സ്ത്രീകളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന വസ്തുതയിലേക്കാണ് കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്. ഏകദേശം 4,50,000 സ്ത്രീകളിലാണ് പഠനം നടത്തിയത്. 1992 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇത്രയും സ്ത്രീകൡ പഠനം. പ്രസവം കഴിഞ്ഞ് ആദ്യമാസത്തില്‍ തന്നെ കുട്ടി മരിക്കുന്നതിന്റെയും ചാപിള്ളയെ പ്രസവിക്കുന്നതിന്റെയും കാരണങ്ങള്‍ കണ്ടെത്തുന്നതിനായിരുന്നു ഗവേഷണം. ശരാശരി ബോഡി മാസ് ഇന്‍ഡക്‌സില്‍ ഏകദേശം നാല് യൂണിറ്റോളം ഭാരം വര്‍ധിക്കുന്ന സ്ത്രീകളില്‍ പ്രസവിച്ച് ആദ്യ നാലു ആഴ്ചയ്ക്കകം തന്നെ കുഞ്ഞ് മരിക്കാന്‍ 50 ശതമാനം സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമായി.

അതേസമയം, അമിതവണ്ണമുള്ള സ്ത്രീകള്‍ രണ്ടാമത്തെ പ്രസവത്തിനു മുന്നോടിയായി ഭാരം കുറച്ചാല്‍ ഇത്തരത്തില്‍ കുഞ്ഞ് മരിക്കുന്നതിനുള്ള സാധ്യത 50 ശതമാനം കുറഞ്ഞതായും പഠനത്തില്‍ കണ്ടെത്തി. ശ്വാസതടസ്സം, ഇന്‍ഫക്ഷന്‍, പെട്ടെന്നുള്ള മരണത്തിന്റെ ലക്ഷണം എന്നിവയാണ് മരണത്തിനു കാരണമാകുന്നത്. അതിനാല്‍ ആദ്യത്തെ പ്രസവം കഴിഞ്ഞ് അധികം കഴിയുന്നതിനു മുമ്പു തന്നെ പഴയ ഭാരത്തിലേക്കു തന്നെ തിരികെ കുറച്ചു കൊണ്ടുവരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഗര്‍ഭാവസ്ഥയുടെ അവസാന 3 മാസം ആന്റിബയോടിക്കുകള്‍ കഴിക്കുന്നത് കുട്ടികളില്‍ ശ്വാസതടസ്സം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News