ദാവൂദ് ഇബ്രാഹിമിന്റെ 1.18 കോടിയുടെ വസ്തു ലേലത്തില്‍; വാങ്ങുന്ന മലയാളി മാധ്യമപ്രവര്‍ത്തകന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വസ്തു ലേലത്തില്‍ വാങ്ങുന്ന മലയാളി മാധ്യമപ്രവര്‍ത്തകന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി. ക്രൈം റിപ്പോര്‍ട്ടറും പാലക്കാട് സ്വദേശിയുമായ എസ്. ബാലകൃഷ്ണനാണ് ഛോട്ടാ ഷക്കീലിന്റെ ഭീഷണി ലഭിച്ചത്. എസ്എംഎസിലൂടെയാണ് ഭീഷണി സന്ദേശം വന്നതെന്ന് ബാലകൃഷ്ണന്‍ പറയുന്നു.

ബാലകൃഷ്ണന് എത്തിയ സന്ദേശം ഇങ്ങനെ: ‘നിങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ടല്ലേ, നിങ്ങള്‍ക്കെന്ത് പറ്റി, സുഖമായി ഇരിക്കുന്നെന്ന് വിശ്വസിക്കുന്നു’. ലേലത്തില്‍ നിന്നും പിന്‍മാറാന്‍ വേണ്ടിയാണ് പരോക്ഷ ഭീഷണിയെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.

ദാവൂദിന്റെ മുംബൈയിലെ ഏഴു വസ്തുവകകളാണ് ലേലത്തിനു വച്ചിരിക്കുന്നത്. വനിതാ ശിശുക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന ദേശ് സേവാ സമിതിക്കായി ദക്ഷിണ മുംബൈയിലെ പക്‌മോദിയ സ്ട്രീറ്റിലുള്ള ദാവൂദിന്റെ ഡല്‍ഹി സൈക്കാ എന്ന ഹോട്ടലാണ് ബാലകൃഷ്ണന്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. 1.18 കോടി വിലയാണ് കെട്ടിടത്തിന് കണക്കാക്കുന്നത്. ഒന്‍പതിനാണ് ലേലം നടക്കാനിരിക്കുന്നത്.

ലേലത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ബാലകൃഷ്ണന്‍ വ്യാഴാഴ്ച വസ്തുവകകള്‍ നേരിട്ടു കണ്ടിരുന്നു. അതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് ഭീഷണി സന്ദേശം എത്തിയത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കുശേഷമാണ് വസ്തു സിബിഐ കണ്ടുകെട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel