ഇപ്പോഴാണ് രമ്യ ‘പുതിയ പെണ്ണാ’യത്; അഞ്ചുലക്ഷവും 50 പവനും നല്‍കി വിവാഹം വേണ്ടെന്നു പ്രഖ്യാപിച്ച രമ്യ രാമചന്ദ്രനു പിന്തുണയുമായി ആഷിഖ് അബു

കൊച്ചി: അഞ്ചു ലക്ഷം രൂപയും അമ്പതു പവനും നല്‍കിയാല്‍ മാത്രമേ വിവാഹം ചെയ്യൂ എന്നു വരന്റെ വീട്ടുകാര്‍ പറഞ്ഞപ്പോള്‍ അങ്ങനെയൊരു കല്യാണം തനിക്കു വേണ്ടെന്നു ഫേസ്ബുക്കിലൂടെ വിളിച്ചു പറഞ്ഞ തൃശൂര്‍ സ്വദേശി രമ്യ രാമചന്ദ്രനു സംവിധായകന്‍ ആഷിക് അബുവിന്റെ പിന്തുണ. വിവാഹനിശ്ചയത്തിന് തൊട്ടു തലേദിവസം സ്ത്രീധനം വേണമെന്നു പറഞ്ഞു വാക്കു മാറ്റിയതിനെത്തുടര്‍ന്നാണ് രമ്യ വിവാഹത്തില്‍നിന്നു പിന്‍മാറാന്‍ തീരുമാനിച്ചത്. ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ രമ്യക്കു സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ പിന്തുണയുമായി എത്തുകയായിരുന്നു.

വിവാഹദിനം എന്നാണെന്ന് ചോദിക്കുന്നവര്‍ക്ക് ഒരു അറിയിപ്പ് എന്ന മുഖവുരയോടെയാണ് രമ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വാക്കിനു വ്യവസ്ഥയില്ലാത്ത ഒരാളെയും കുടുംബത്തെയും ഇത്രയും കാശ് കൊടുത്തു വാങ്ങിക്കുന്നതു നഷ്ടമാണെന്നു വിശ്വസിക്കുന്നു എന്നായിരുന്നു രമ്യയുടെ അഭിപ്രായം. പിന്തുണ ലഭിച്ച സാഹചര്യത്തില്‍ ഞായറാഴ്ച നന്ദി പറഞ്ഞുകൊണ്ടും രമ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇന്നാണ് രമ്യക്കു പിന്തുണ പ്രഖ്യാപിച്ചു ആഷിക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. രമ്യ ഇപ്പോഴാണ് പുതിയ പെണ്ണായത് എന്നാണ് ആഷിക്കിന്റെ പരാമര്‍ശം.

ഇപ്പോഴാണ് രമ്യ “പുതിയ പെണ്ണായത്” 🙂

Posted by Aashiq Abu on Tuesday, 8 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News