ചോക്ലേറ്റും ഓറഞ്ചും വെളുത്തുള്ളിയും… ലൈംഗികാനന്ദനത്തിന് പത്തു കുറുക്കു വിഭവങ്ങള്‍

ലൈംഗികോത്തേജനത്തിനും ആസ്വാദ്യകരമായ ലൈംഗികതയ്ക്കും ഉത്തേജക മരുന്നുകളും സൈക്കോളജിക്കല്‍ തെറാപ്പികളും നടത്തിയിരുന്ന കാലം കടന്നു പോയി. പ്രകൃതിദത്തമായ ഭക്ഷണങ്ങളിലൂടെ ലൈംഗികമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നവരാണ് ഇന്നത്തെ തലമുറ. ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കാനും പങ്കാളിയുമായി മികച്ച ലൈംഗികത ആസ്വദിക്കാനും സാധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പ്രകൃതിദത്തമായ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷ്യരീതിയിലേക്ക് ഉള്‍പ്പെടുത്തിയാല്‍ മതി എന്നാണ് ന്യൂട്രീഷ്യനുകളും ലൈംഗികരോഗ വിദഗ്ധരും പറയുന്നത്. കാമോത്തേജകമായ ഭക്ഷണങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ഉന്‍മാദ ഇന്ദ്രിയങ്ങളെ ഉണര്‍ത്തുകയും ലൈംഗിക ചോദനയ്ക്കുള്ള ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരം ചില ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പേരുളും ഗുണങ്ങളും താഴെ പറയുന്നു.

ചോക്ലേറ്റ്


പ്രണയത്തിന്റെയും വികാരത്തിന്റെയും അടയാളമായി ഏറെക്കാലമായി കരുതപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ചോക്ലേറ്റ് കഴിക്കുന്നത് സ്ത്രീകളില്‍നാലിരട്ടി ലൈംഗിക തൃഷ്ണയുണ്ടാക്കുമെന്നാണ് ലൈംഗികരോഗ വിദഗ്ധര്‍ പറയുന്നത്. അലിയിച്ച ചോക്ലേറ്റുകള്‍ കൊണ്ട് പങ്കാളിയെ കൂടുതല്‍ പ്രണയവതിയാക്കാനും സാധിക്കും.

ഓറഞ്ച്


വശീകരണവും മധുരവും ഒരുപോലെ അടങ്ങിയ ഭക്ഷണമാണ് ഓറഞ്ച്. ചോക്ലേറ്റുകള്‍ക്ക് ഒരു പകരക്കാരനായും ഓറഞ്ചുകള്‍ ഉപയോഗിക്കാം. മികച്ച ലൈംഗികാനുഭവം തന്നെ ഓറഞ്ച് നല്‍കും.

ശതാവരിച്ചെടി


ഒരുകാലത്ത് ഫ്രാന്‍സിലെ ദമ്പതികള്‍ക്കിടയില്‍ വ്യാപകമായി ശതാവരിച്ചെടി ഭക്ഷ്യഇനമായി ഉപയോഗിച്ചിരുന്നു. ശതാവരിച്ചെടികള്‍ പുരുഷന്‍മാരിലും സ്ത്രീകളിലും വികാരത്തെ ഉണര്‍ത്തുമെന്ന് നൂറ്റാണ്ടുകളായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. പൊട്ടാസ്യം, നാര്, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി, ഫോളിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് ശതാവരിച്ചെടിയില്‍. പുരുഷനും സ്ത്രീക്കും രതിമൂര്‍ച്ഛയുണ്ടാകാന്‍ സഹായിക്കുന്ന ഹിസ്റ്റാമിന്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ ശതാവരിച്ചെടി സഹായിക്കും.

മുട്ട


സമ്മര്‍ദം ഇല്ലാതെയും ആശങ്ക ഇല്ലാതെയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പങ്കാളികള്‍ക്ക് സഹായകമാകുന്ന ഘടകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി5, ബി6 എന്നീ ഘടകങ്ങള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കും. ആരോഗ്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ലൈംഗികസുഖം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട് മുട്ടകള്‍.

തണ്ണിമത്തന്‍


തണ്ണിമത്തന്‍ ധാരാളം കഴിക്കുന്നത് ലൈംഗിക ചോദന വര്‍ധിപ്പിക്കുകയും കൂടുതല്‍ ആവേശം പകരുകയും ചെയ്യും. പ്രകൃതിദത്തമായ വയാഗ്ര എന്നാണ് തണ്ണിമത്തന്‍ പൊതുവെ അറിയപ്പെടുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകളുടെ സാന്നിധ്യം നാഡീഞരമ്പുകളില്‍ രക്തപ്രവാഹം വര്‍ധിപ്പിക്കുന്ന സിട്രുലിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഉദ്ധാരണമില്ലായ്മയ്ക്കും പ്രകൃതിദത്തമായ ചികിത്സയാണ് തണ്ണിമത്തനുകള്‍.

കുങ്കുമപ്പൂ


കൂടുതല്‍ മികച്ച ലൈംഗികാസ്വാദനം സാധ്യമാകണമെങ്കില്‍ കുങ്കുമപ്പൂ ഭക്ഷണത്തിലേക്ക് ചേര്‍ക്കുക. കുങ്കുമപ്പൂക്കള്‍ ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കുമെന്നും വികാരം വര്‍ധിപ്പിക്കുമെന്നും അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍-ഇറ്റാലിയന്‍ ഭക്ഷണങ്ങളില്‍ ധാരാളമായി കുങ്കുമപ്പൂ ചേര്‍ക്കാറുണ്ട്.

വെളുത്തുള്ളി


എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുന്നതുവരെ ആരും ലൈംഗികാരോഗ്യം അത്ര കാര്യമായി എടുക്കാറില്ലെന്നതാണ് വസ്തുത. എന്നാല്‍, വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് ലൈംഗിക പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്തുകയും ലൈംഗികോത്തേജനം നല്‍കുകയും ചെയ്യും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികോത്തേജനം, ലൈംഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പ്രചോദിപ്പിക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള അലിചിന്‍ എന്ന ഘടകം ലൈംഗികാവയവങ്ങളിലേക്ക് രക്തപ്രവാഹം വര്‍ധിക്കാന്‍ ഇടയാക്കുകയും ഇത് കൂടുതല്‍ വികാരമുണ്ടാകാന്‍ സഹായിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News