അഴിമതിക്കെതിരേ ആഞ്ഞടിച്ച് ജേക്കബ് തോമസ്; വികസനം തീരുമാനിക്കേണ്ടത് ഫ്ളാറ്റ് നിര്‍മാതാക്കളല്ല; വികസനം വേണം; പരിസ്ഥിതിയെ മറന്നാല്‍ ചെന്നൈ ആവര്‍ത്തിക്കും

തിരുവനന്തപുരം: വികസനം നാടിന് അത്യന്താപേക്ഷിതമാണെന്നും എന്നാല്‍ പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം ചെന്നൈ പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നും ഡിജിപി ജേക്കബ് തോമസ്. സര്‍ക്കാരുകളുടെ നയരൂപീകരണത്തെ നിക്ഷിപ്ത താല്‍പര്യങ്ങളാണ് നയിക്കുന്നതെന്നും അഴിമതിക്കെതിരേ ശബ്ദിച്ചാല്‍ മെമ്മോ നല്‍കിയ നിശബ്ദരാക്കുന്ന ഭരണ സംവിധാനമാണുള്ളതെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ്‌ക്ലബില്‍ അഴിമതി വിരുദ്ധ ദിനാചാരണത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപി സെന്‍കുമാറിനും ശക്തമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

പരിസ്ഥിതിക്കു വേണ്ടി വാദിച്ചാല്‍ വികസനവിരോധിയെന്നും സമനില തെറ്റിയവനെന്നും മുദ്രകുത്തും. അഴിമതിക്കാര്‍ നാണമില്ലാത്ത നടപടികള്‍ വിശദീകരിക്കും. അഴിമതിക്കാരല്ലാത്തവര്‍ വട്ടന്‍മാരാണെന്ന നിലപാടാണ് ഇപ്പോഴുള്ളത്. താഴേക്കും വശങ്ങളിലേക്കും വികസനം വേണം. മുകളിലേക്കു മാത്രം പോരാ. ഫഌറ്റ് നിര്‍മാതാക്കളാണോ നയം രൂപീകരിക്കേണ്ടത്. മുകളിലേക്കുള്ള വികസനത്തെക്കുറിച്ചു മാത്രം ആലോചിച്ചതാണ് ചെന്നൈ ദുരന്തത്തിനു കാരണമായത്.

അഴിമതിവിരുദ്ധ ശ്രമങ്ങളെ ഇല്ലാതാക്കുന്നു. സ്ഥാനക്കയറ്റം ലഭിക്കുന്നതു കൈക്കൂലിക്കാര്‍ക്കു മാത്രമാണ്. പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതു പെര്‍മിറ്റില്ലാതെയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരേ ശബ്ദിക്കാന്‍ പലര്‍ക്കും ഭയമാണ്. അഴിമതി പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ തയാറായിരിക്കണം. അഴിമതിക്കെതിരേ നിലനില്‍ക്കുന്നത് മാധ്യമങ്ങളാണ്. – ജേക്കബ് തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News