ഐഎസ് ബന്ധം: ഐഒസി ജീവനക്കാരന്‍ രാജസ്ഥാനില്‍ പിടിയില്‍; യുഎപിഎ ചുമത്തി

ബംഗളുരു: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ പിടിയില്‍. കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശി മുഹമ്മദ് സിറാജുദ്ദീന്‍ ആണ് അറസ്റ്റിലായത്. തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാനിലെ ജബല്‍പൂരില്‍നിന്നാണ് സിറാജുദ്ദീന്‍ കസ്റ്റഡിയില്‍ ആയത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും രാജസ്ഥാന്‍ പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റുമായി ആശയ ബന്ധമുള്ളവരുമായും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സമാന ചിന്താഗതിയുള്ളവരുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.

സിറാജുദ്ദീനെ യുഎപിഎ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളില്‍ ആഭിമുഖ്യമുള്ളയാളാണ് സിറാജുദ്ദീന്‍ എന്നും മുസ്ലിം യുവാക്കളെ ആകര്‍ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എസ്ഒജിയും എടിഎസും പറയുന്നു.

ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നീ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സ്വാധീനിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സിറാജുദ്ദീന്‍ നടത്തിയത്. ഇയാളില്‍ നിന്നും ഐഎസിന്റെ ഓണ്‍ലൈന്‍ മാഗസിന്‍ പിടിച്ചെടുത്തുവെന്നും രാജസ്ഥാന്‍ എഡിജിപി അലോക് ത്രിപാഠി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here