ഷവോമിയുടെ കുഞ്ഞന്‍ സ്‌ക്രീന്‍ ലാപ്‌ടോപ്പുകള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ടതില്ല; 12.5 ഇഞ്ച് സ്‌ക്രീനില്‍ ലാപ്‌ടോപ്പുകള്‍ ഏപ്രില്‍ മുതല്‍ വില്‍പന ആരംഭിക്കും

മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഷവോമി ലാപ്‌ടോപ് വിപണിയിലേക്ക് ചുവടുവയ്ക്കുന്നു എന്നതു പുതിയ വാര്‍ത്തയല്ല. എന്നാല്‍, ഇനി പറയാന്‍ പോകുന്നത് ഷവോമി നിര്‍മിക്കുന്ന 12.5 ഇഞ്ച് സ്‌ക്രീന്‍ കൈകളില്‍ എത്താന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നതാണ്. ഏപ്രില്‍ മുതല്‍ ലാപ്‌ടോപ്പുകള്‍ വിപണിയില്‍ എത്തിത്തുടങ്ങും. തായ്‌വാന്‍ ആസ്ഥാനമായ നോട്ട്ബുക്ക് നിര്‍മാതാക്കളായ ഇന്‍വെന്‍ടെക് ആണ് ഷവോമിയുടെ ലാപ്‌ടോപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനു പുറമേ 12.5 ഇഞ്ചിലും 13.3 ഇഞ്ച് സ്‌ക്രീനിലും നോട്ട്ബുക്കുകള്‍ നിര്‍മ്മിച്ച് പുറത്തിറക്കാനും ഷവോമി ഉദ്ദേശിക്കുന്നുണ്ട്.

ആപ്പിളിന്റെ മാക്ബുക് എയര്‍, ലെനോവോ തിങ്ക്പാഡ് എന്നീ ലാപ്‌ടോപ്പുകളെ മുഖ്യ എതിരാളികളായി പ്രഖ്യാപിച്ചാണ് ഷവോമി ലാപ്‌ടോപ് വിപണിയിലേക്ക് കാല്‍വയ്ക്കുന്നത്. ലാപ്‌ടോപ്പുകള്‍ ആദ്യപാദത്തോടെ തന്നെ വിപണിയില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നതാണ്. കൂടുതല്‍ മേഖലകളിലേക്ക് ഷവോമി ചുവടുവയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സാംസംഗുമായി സഹകരിച്ച് ആദ്യം മെമ്മറി ചിപ്പുകള്‍ രംഗത്തിറക്കാന്‍ ഉദ്ദേശിക്കുന്നു. പിന്നീട് ലാപ്‌ടോപ്പുകള്‍ക്ക് ഡിസ്‌പ്ലേയും സാംസംഗില്‍ നിന്ന് സ്വീകരിക്കും. ഇത് സാംസംഗിന്റെ കോംപോണന്റ് ബിസിനസ് വളര്‍ത്തും എന്ന് സാംസംഗ് വിലയിരുത്തുന്നു.

2010-ല്‍ മാത്രം സ്ഥാപിതമായ ഷവോമി അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് ലോകത്തെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ വിപണിയായി മാറിയിരുന്നു. സ്റ്റൈലിഷ് ഫോണുകളും കുറഞ്ഞ വിലയില്‍ മികച്ച കോണ്‍ഫിഗറേഷനുമാണ് ഷവോമിയുടെ പ്രത്യേകത. ഇതാണ് ആളുകളെ ഷവോമിയിലേക്ക് ആകര്‍ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News