വെള്ളാപ്പള്ളിക്കെതിരെ വി എസ്; എസ്എന്‍ഡിപി സംഘപരിവാര്‍ ധര്‍മപരിപാലന സംഘമായി; അധാര്‍മികമെന്ന് ബാലകൃഷ്ണപിള്ള; വിവാദമാക്കാനില്ലെന്നു മോഹന്‍ ശങ്കര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വിലക്കേര്‍പ്പെടുത്തിയ നടപടി കേരള ജനതയോടുള്ള ധിക്കാരമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ ധര്‍മപരിപാലന സംഘമായി എസ്എന്‍ഡിപി മാറിയെന്നും കൊല്ലത്തു വെള്ളാപ്പള്ളി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസ് ശങ്കറിനെയാണെന്നും വി എസ് പറഞ്ഞു.

മുഖ്യമന്ത്രിയെ വിലക്കിയ സംഭവത്തില്‍ പ്രതികരിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയാറായില്ല. അധാര്‍മികമാണ് വെള്ളാപ്പള്ളിയുടെ നടപടിയെന്നു കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. ക്ഷണിച്ചിട്ടു വരേണ്ട എന്നു പറഞ്ഞത് തെറ്റായനടപടിയായെന്നും പിള്ള ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളിക്കു പിന്നില്‍ ഫാസിസ്റ്റ് സംഘപരിവാര്‍ ശക്തികളാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ പ്രതികരണം. ക്ഷണിച്ചശേഷം വിട്ടുനില്‍ക്കാന്‍ പറഞ്ഞത് അപമാനകരമാണെന്നും സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്നതുകൊണ്ട് ആര്‍ക്കാണ് അസഹിഷ്ണുതയെന്നു വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News