ഭക്ഷണം കഴിക്കുമ്പോള്‍ നല്ല വായു ശ്വസിക്കാന്‍ ഹോട്ടലില്‍ പണം വാങ്ങി; പരാതിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു

ബീജിംഗ്: ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയാല്‍ ശ്വസിക്കുന്ന ശുദ്ധവായുവിന് പണം നല്‍കണം. ചൈനയിലാണ് സംഭവം. ചരിത്രത്തിലെ ഏറ്റവും വലിയ മലിനീകരണത്തിന്റെ പിടിയിലേക്കു ചൈന മാറിയതോടെയാണ് ശുദ്ധവായുവിന് പണം ഇടാക്കാന്‍ ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്ജിയാഗങിലെ ഒരു ഹോട്ടല്‍ തീരുമാനിച്ചത്. ബില്ലിനൊപ്പം എയര്‍ക്ലീനിംഗ് നിരക്കു കണ്ട് അന്തംവിട്ട ഉപഭോക്താക്കള്‍ പരാതിയെത്തുടര്‍ന്നു പണം ഈടാക്കരുതെന്ന് പ്രവിശ്യാ സര്‍ക്കാര്‍ ഉത്തരവിട്ടു. സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മലിനീകരണം ചെറുക്കാനായി എയര്‍ ഫില്‍ട്രേഷന്‍ യന്ത്രം വാങ്ങിയതിനു പിന്നാലെയാണ് ബില്ലില്‍ എയര്‍ ക്ലീനിംഗ് ചാര്‍ജ് കൂടി ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്. ഹോട്ടലിലെത്തുന്ന ഒരാള്‍ക്ക് ഒരു യുവാന്‍ എന്ന നിലയിലാണ് പണം ഈടാക്കിയത്. ശുദ്ധീകരിച്ച വായു ശ്വസിക്കണോ എന്നതു ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ തീരുമാനമല്ലെന്നും വായുവിനെ ഒരു വാണിജ്യവസ്തുവായി കാണാനാവില്ലെന്നും പറഞ്ഞാണ് ഹോട്ടലിന്റെ നീക്കം തടഞ്ഞത്. അതേസമയം, ശുദ്ധവായുവിന് പണം ഈടാക്കാനുള്ള ഹോട്ടലിന്റെ തീരുമാനത്തിന് സോഷ്യല്‍മീഡിയില്‍ പിന്തുണ ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News