ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദിച്ചു; സംഭവം കണ്ണൂര്‍ മാട്ടൂല്‍ മന്‍ഷ ഉ ദവാ കോളേജില്‍

കണ്ണൂര്‍: ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് അധ്യാപകന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദിച്ചതായി പരാതി. തലശേരി മാട്ടൂല്‍ മന്‍ഷ ഉ ദവാ കോളജിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അമര്‍ ഷെരീഫിനാണ് മര്‍ദ്ദനമേറ്റത്.

ക്ലാസ് നടക്കുമ്പോള്‍ അമര്‍ ബഹളം വച്ചെന്നും തന്നെ ബഹുമാനിച്ചില്ലെന്നും ആരോപിച്ചാണ് അധ്യാപകന്റെ മര്‍ദ്ദനമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.

സ്‌കൂളിന്റെ കീഴിലുള്ള ബോര്‍ഡിംഗിലാണ് അമര്‍ താമസിക്കുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭയന്ന് വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥി വിവരം മാതാപിതാക്കളോട് പറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel