പ്രതിഷേധം ശക്തമായി; വാട്‌സ്ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം ബ്രസീല്‍ കോടതി പിന്‍വലിച്ചു

സാവോപോളോ: ക്രിമിനല്‍ കേസ് നടപടികളുമായി സഹകരിച്ചില്ലെന്ന കാരണത്താല്‍ വാട്‌സ്ആപ്പിന് ബ്രസീല്‍ കോടതി ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നിരോധനം പിന്‍വലിക്കാന്‍ കോടതി തയ്യാറായത്. 48 മണിക്കൂര്‍ പ്രഖ്യാപിച്ച നിരോധനം 12 മണിക്കൂറില്‍ അവസാനിക്കുകയായിരുന്നു.

വാട്‌സ്ആപ്പ് തിരികെയെത്തിയെന്ന് വാട്‌സാപ്പിന്റെ മുഖ്യ പ്രോമോട്ടര്‍മാരിലൊരാള്‍ കൂടിയായ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ക്രിമിനല്‍ കേസ് നടപടികളുമായി സഹകരിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്നലെയാണ് വാട്‌സ്ആപ്പിന് നിരോധനം പ്രഖ്യാപിച്ചത്.

കേസന്വേഷണത്തിന്റെ ഭാഗമായി വാട്‌സ്ആപ്പിനോട് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉപയോക്താക്കളുടെ വിവരം കൈമാറാനാവില്ലെന്ന നിലപാടിലായിരുന്നു വാട്‌സ്ആപ്പ്. ഇതോടെയാണ് രണ്ടു ദിവസത്തെ വാട്‌സ്ആപ്പ് നിരോധനം പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News