ദില്ലി: ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ നാലു എഎപി നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ദില്ലി ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അതേസമയം, അഴിമതിയുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ച് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കിര്‍ത്തി ആസാദ് രംഗത്ത്. ധൈര്യമുണ്ടെങ്കില്‍ ജെയ്റ്റ്‌ലി തനിക്കെതിരെ അപകീര്‍ത്തിക്ക് കേസ് ഫയല്‍ ചെയ്യണമെന്ന് കിര്‍ത്തി ട്വിറ്ററിലൂടെ ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ചു. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയോ നിരോധന ഉത്തരവ് ഇറക്കുകയോ അല്ല ചെയ്യേണ്ടതെന്നും കിര്‍ത്തി ട്വിറ്ററിലൂടെ പറഞ്ഞു.
‘ hello dear @arunjaitley hampar defemation file kar rahe ho na? Please karo na Don’t take injunction, don’t gag freedom of speech.
— Kirti Azad (@KirtiAzadMP) December 20, 2015
‘ Mera naam kyon hata diya @arunjaitley #Aap ne toh mere letters dikhae theey, mujhpar karo na case, registered post se maine bheje theey
— Kirti Azad (@KirtiAzadMP) December 20, 2015
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here