സുപ്രീം കോടതി വിധിയില്‍ അദ്ഭുതമില്ലെന്ന് ജ്യോതി സിംഗിന്റെ മാതാവ്; സ്ത്രീ സുരക്ഷ പ്രസംഗിക്കുന്നവര്‍ക്ക് ആത്മാര്‍ഥതയില്ല; സ്ത്രീകള്‍ സുരക്ഷിതരല്ല

ദില്ലി: രാജ്യത്തു സ്ത്രീ സുരക്ഷ പ്രസംഗിക്കുന്നവര്‍ക്ക് ആത്മാര്‍ഥതയില്ലെന്നു ദില്ലി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ജ്യോതി സിംഗിന്റെ മാതാവ് ആശാ ദേവി. കേസിലെ കൗമാര പ്രതിയുടെ മോചനം ശരിവച്ച സുപ്രീം കോടതി നടപടിയോടു പ്രതികരിക്കുകയായിരുന്നു അവര്‍. വിധിയില്‍ അദ്ഭുതമില്ലെന്നും അവര്‍ പറഞ്ഞു.

സ്ത്രീ സുരക്ഷ പ്രസംഗത്തില്‍ മാത്രമാണുള്ളത്. രാജ്യത്ത് ഒരു സ്ത്രീയും സുരക്ഷിതയല്ല. ബാക്കി നാലു പ്രതികളെയെങ്കിലും ശിക്ഷിക്കണം. അവരുടെ കാര്യത്തില്‍ തീര്‍പ്പു കല്‍പിച്ചു ശിക്ഷ നല്‍കാന്‍ സുപ്രീം കോടതിക്കു കഴിയണം. – ആശാദേവി പറഞ്ഞു.

വിധി വന്നതിനു പിന്നാലെ വികാരഭരിതമായിരുന്നു ആശാദേവിയും പ്രതികരണം. ഇന്നലെ പ്രതിയെ മോചിപ്പിച്ചതിനെതിരേ ഇന്ത്യാ ഗേറ്റ് പരിസരത്തു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നടത്തിയ പ്രതിഷേധത്തെ പൊലീസ് ബലം പ്രയോഗിച്ചു നേരിട്ടിരുന്നു. തങ്ങളുടെ സുരക്ഷയ്ക്കായാണ് പൊലീസ് എന്നാണു പറയുന്നത്. എന്നാല്‍ തങ്ങളെ വലിച്ചിഴച്ചാണോ സുരക്ഷ നല്‍കുന്നതെന്നു രാവിലെ ജ്യോതിസിംഗിന്റെ പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News