ക്രിസ്തുമസ് ദിനത്തില്‍ ആരാധകര്‍ക്ക് ഒരു ചൂടന്‍ സമ്മാനം നല്‍കുമെന്ന പ്രഖ്യാപനവുമായി മോഡലും നടിയുമായ പൂനം പാണ്ഡെ. തന്റെ സെക്‌സി വീഡിയോ ക്രിസ്തുമസിന് പുറത്തുവിടുമെന്ന് ട്വിറ്ററിലൂടെയാണ് പൂനം അറിയിച്ചത്.

ട്വിറ്ററിലെ ആരാധകരെ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യമെന്നും തന്റെ വീഡിയോ പോസ്റ്റ് ചെയ്യാത്തതില്‍ അവര്‍ക്ക് പരാതിയുണ്ടെന്നും പൂനം പാണ്ഡെ അറിയിച്ചു. ട്വിറ്ററില്‍ മികച്ച പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും അതുകൊണ്ടു ആരാധകരുടെ പരാതി തീര്‍ക്കുകയാണ് തന്റെ പ്രധാന ഉദ്ദേശമെന്നും താരം പറഞ്ഞു.

2011 ഫെബ്രുവരിയില്‍ ട്വിറ്ററില്‍ അക്കൗണ്ട് എടുത്ത പൂനം പാണ്ഡെയ്ക്ക് ഏഴു ലക്ഷത്തോളം ഫോളോവേഴ്‌സ് ആണുള്ളത്.