മൂന്നിലും പിന്നിലും മൂന്നു സീറ്റ് വീതമായി മഹീന്ദ്രയുടെ മിനി എസ്‌യുവി കെയുവി നിരത്തിലേക്ക്. കെയുവി വരുന്നതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മുന്നിലും പിന്നിലും മൂന്നു വീതം സീറ്റുകളായി ആറു പേര്‍ക്കു സുഖയാത്രയാണ് പ്രദാനം ചെയ്യുകയെന്നു വാഹനത്തിന്റെ ചിത്രം പുറത്തുവന്നതോടെയാണു വ്യക്തമായത്. മഹീന്ദ്ര ഓട്ടോമോട്ടീവ് ഓസ്‌ട്രേലിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ജെയിംസ് ഹാലിവെല്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഡാഷ് ബോര്‍ഡിലാണ് ഗിയര്‍ ലിവറുള്ളത്. മാല്‍ഫാല്‍ക്കണ്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറെന്ന പ്രത്യേകതയും ഉണ്ട്. കെ2, കെ4, കെ 6, കെ8 എന്നീ നാലു വേരിയന്റുകളിലാണ് കെയുവി ഇറങ്ങുക. കെ8ല്‍ മുമ്പില്‍ രണ്ട് എയര്‍ബാഗുകളുണ്ടാകും. ജനുവരി പതിനഞ്ചിനാണ് കെയുവി ലോഞ്ച് ചെയ്യുന്നത്. അഞ്ചു ലക്ഷത്തോളം രൂപയായിരിക്കും വിലയെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here