മനുഷ്യത്വത്തിന്റെ മഹനീയ മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനം പകരുന്നതാവട്ടെ വിശേഷദിവസങ്ങളെന്ന് പിണറായി; മലയാളികള്‍ക്ക് നബിദിന-ക്രിസ്മസ്-തിരുവാതിര ആശംസ

തിരുവനന്തപുരം: മനുഷ്യത്വത്തിന്റെ മഹനീയ മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനം പകരുന്നതാവട്ടെ വിശേഷദിവസങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നബിദിനം, ക്രിസ്മസ്, തിരുവാതിര ആശംസകള്‍ അറിയിച്ചുകൊണ്ടു ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

സമൂഹത്തെ പലവിധത്തില്‍ വിഭജിക്കാനും ഇരുട്ടും ജീര്‍ണതയും നിറഞ്ഞ ഒരു പഴയകാലത്തെ പുനരുജ്ജീവിപ്പിച്ചെടുക്കാനും മനുഷ്യനെ മനുഷ്യനില്‍നിന്ന് അകറ്റാനും പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്ന ഇരുട്ടിന്റെ ശക്തികളുണ്ട്. അവര്‍ മതത്തെ കൂട്ടുപിടിച്ച് മനുഷ്യനെ മനുഷ്യനില്‍നിന്നു വേര്‍തിരിക്കുന്നു. മനുഷ്യമ മനസിന്റെ നന്മയ്ക്ക് പ്രവാചകരോ ആചാര്യന്‍മാരോ നവോഥാന നായകരോ എതിരായിരുന്നില്ല. എവരൊക്കെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് സമൂഹത്തില്‍ പ്രചരിപ്പിച്ചതെന്നും സന്ദേശത്തില്‍ പിണറായി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

മനുഷ്യത്വത്തിന്റെ മഹനീയ മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ട പ്രചോദനം പകരുന്നതാവട്ടെ ഈ ക്രിസ്മസ്-നബിദിന-തിര…

Posted by Pinarayi Vijayan on Thursday, December 24, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News