ക്രിസ്മസ് രാത്രിയില്‍ ഭാര്യ വിക്ടോറിയയ്ക്ക് ഡേവിഡ് ബെക്കാമിന്റെ ചുംബനസമ്മാനം; ചിത്രം പകര്‍ത്തിയത് മക്കള്‍

ക്രിസ്മസ് രാത്രിയില്‍ മരച്ചുവട്ടില്‍ പരസ്പരം ചുംബിച്ചു കൊണ്ടിരിക്കുന്ന ഡേവിഡ് ബെക്കാമിന്റെയും വിക്ടോറിയ ബെക്കാമിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ബെക്കാം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ക്രിസ്മസിനു നല്‍കുന്ന ചുംബനമാണ് എപ്പോഴും മികച്ചതെന്ന് ചിത്രത്തിന് കാപ്ഷനും നല്‍കി. ചിത്രം എടുത്ത ആളുകളാണ് അതിനേക്കാള്‍ സ്‌പെഷ്യല്‍. ബെക്കാമിന്റെയും വിക്ടോറിയയുടെയും കുട്ടികള്‍ തന്നെയാണ് അച്ഛനും അമ്മയും ചുംബിക്കുന്ന ചിത്രം പകര്‍ത്തിയത്.

Instagram

പ്രണയചിത്രം മാത്രമല്ല ബെക്കാം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മരിച്ചുപോയ അച്ഛനും മുത്തച്ഛനും വേണ്ടി പ്രാര്‍ത്ഥനയോടെ വച്ച കേക്കിന്‍ കഷണത്തിന്റെയും കാരറ്റിന്റെയും ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ ബെക്കാം പോസ്റ്റ് ചെയ്തു. ബെക്കാമിന്റെ മക്കള്‍ മുത്തച്ഛന് ആദരം അര്‍പ്പിക്കുന്ന ചിത്രവും ബെക്കാം പോസ്റ്റ് ചെയ്തു.

The Beckhams' left these treats for Father Christmas

The kids visit their great-grandparents' grave

വിക്ടോറിയ ബെക്കാമും കുടുംബസമേതമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ബെക്കാം, വിക്ടോറിയ, മക്കളായ ബ്രൂക്ലിന്‍ (16), റോമയോ (13), ക്രൂസ് (10), നാലു വയസ്സുകാരന്‍ ഹാര്‍പര്‍ എന്നിവര്‍ ഒന്നിച്ചുള്ള ചിത്രമാണ് വിക്ടോറിയ പോസ്റ്റ് ചെയ്തത്.

Victoria's snap

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News