ചത്തീസ്ഗഢില്‍ ദൗത്യസേനയുടെ സ്ത്രീവേട്ട; മാവോയിസ്റ്റ് തിരച്ചിലിന്റെ മറവില്‍ നാലു ദിവസം കൊണ്ട് ബലാത്സംഗത്തിന് ഇരയായത് 40 ആദിവാസി സ്ത്രീകള്‍; കൂട്ടബലാത്സംഗത്തിന് ഇരയായത് 14കാരിയും ഗര്‍ഭിണിയും

ബീജാപൂര്‍: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പ്രത്യേക ദൗത്യസേന ആദിവാസി സ്ത്രീകളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തല്‍. 2015 ഒക്‌ടോബര്‍ 20നും 24നും ഇടയില്‍ ഛത്തീസ്ഗഢിലെ ആറോളം ഗ്രാമങ്ങളിലെ 40 സ്ത്രീകളെ സേന പീഡിപ്പിച്ചെന്ന് വുമെണ്‍ എഗനിസ്റ്റ് സെക്‌സ്വല്‍ വൈലന്‍സ് ആന്‍ഡ് സ്‌റ്റേറ്റ് റിപ്രെഷന്‍’ എന്ന സാമൂഹ്യസംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ബീജാപൂരിലെ പേഗഡപ്പള്ളി, ചിന്നഗെല്ലൂര്‍, പെഡഗല്ലൂര്‍, ബുര്‍ഗിചെരു, ഗുന്ദാം തുടങ്ങിയ ഗ്രാമങ്ങളിലെ സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ടവരില്‍ പതിനാറു വയസുകാരി മുതല്‍ നാല് മാസം ഗര്‍ഭിണിയായ യുവതിയും ഉള്‍പ്പെടുന്നെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഇവര്‍ രണ്ടു പേരും കൂട്ടബലാത്സംഗത്തിനിരയായെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സേന തങ്ങളെ ബലമായി പിടിച്ചുകൊണ്ടു പോയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. കരഞ്ഞു നിലവിളിച്ചിട്ടും അവര്‍ തങ്ങളെ വിട്ടയ്ച്ചില്ല. തങ്ങളില്‍ പലരെയും ഒന്നിലധികം സൈനികര്‍ ബോധം മറയുന്നത് വരെ പീഡിപ്പിച്ചെന്നും ഇവര്‍ പറയുന്നു.

മാവോയിസ്റ്റുകളില്‍ നിന്ന് രക്ഷിക്കാനെന്ന പേരിലാണ് ദൗത്യസേന ഗ്രാമങ്ങളിലെത്തുന്നത്. എന്നാല്‍ അവരുടെ പീഡനമാണ് സഹിക്കാവുന്നതിലും അപ്പുറമെന്ന് സ്ത്രീകള്‍ വെളിപ്പെടുത്തുന്നു. വീടുകളില്‍ നിന്ന് ആഹാരസാധനങ്ങലും വീട്ടുപകരണങ്ങളും മോഷ്ടിക്കുന്നതും സേനയുടെ പതിവാണെന്നും ഇവര്‍ പറയുന്നു. നവംബര്‍ ആറിനാണ് സംഘടന പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News