തലസ്ഥാനത്തെ പൊലീസുകാരെ ‘ശശി’കളാക്കി മുന്‍ എസ്പിയുടെ മകന്‍ തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു; രക്ഷപ്പെട്ട നിഖില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

തിരുവനന്തപുരം: സിനിമാ സ്‌റ്റൈലില്‍ പൊലീസിനെ വെട്ടിച്ച് ക്രിമിനല്‍ കേസ് പ്രതി രക്ഷപ്പെട്ടു. തലസ്ഥാന നഗരിയെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി മുന്‍ എസ്പിയുടെ മകനായ നിഖിലാണ് രക്ഷപ്പെട്ടത്. അസിസ്റ്റന്‍സ് കമ്മീഷണറുടെ നേതൃത്വത്തില്‍ 50ഓളം പോലീസുകാരെ വിദഗ്ദമായി കബളിപ്പിച്ചാണ് പ്രതി രക്ഷപ്പെട്ടത്.

റിട്ടേയ്ഡ് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചതുള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളാണ് നിഖിലിനെതിരായുള്ളത്. ഒളിവിലായിരുന്ന നിഖില്‍ ശനിയാഴ്ചയോടെയാണ് തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. ഉച്ചക്ക് 12.30 ഓടെ പട്ടം ജംഗ്ഷനു സമീപം നിഖിലിനെ പോലിസ് പിന്തുടന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ച്, നിഖില്‍ സ്‌കോര്‍പിയോ വാനുമായി രക്ഷപ്പെട്ടു.

വാഹനം വഴിയിലുപേക്ഷിച്ച ശേഷം കവടിയാറിലെ വീട്ടിലെത്തി. തൊട്ട് പിന്നാലെ പൊലീസ് വീട്ടിലെത്തിെയങ്കിലും, അമ്മയും സഹോദരിയെയും കൂട്ടി നിഖില്‍ മുറിയില്‍ കയറി കതകടച്ചു. പൊലീസ് വാതില്‍ ചവുട്ടി പൊളിക്കാന്‍ ശ്രമിച്ചതോടെ അമ്മയേയും, സഹോദരിയേയും നിഖില്‍ വീട്ടിനുളളില്‍ ബന്ദികളാക്കി ഭീഷണിപ്പെടുത്താനും അറസ്റ്റുചെയ്താല്‍ അമ്മയെയും സഹോദരിയെയും കൊന്നുകളയുമെന്ന് നിഖില്‍ ഭീഷണിപ്പെടുത്തിയതോടെ കണ്‍ടോണ്‍ന്‍മെന്റ്് എസി വി.സുരേഷ്‌കുമാറിന്റെ നേത്രത്വത്തിലുള്ള അമ്പതോളം പൊലീസുകാര്‍ വീട് വളഞ്ഞു.

അച്ഛന്‍ കെവി ബാലചന്ദ്രനും പൊലീസുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാടിവാള്‍ കൊണ്ടായിരുന്നു നിഖിലിന്റെ ആക്രോശം.അഞ്ച് മണിയോടെ മുറിയുടെ വാതില്‍ പൊലീസ് ചവിട്ടി തുറന്നെങ്കിലും നിഖില്‍ രക്ഷപ്പെട്ടിരുന്നു. വീട് വളഞ്ഞ് നില്‍ക്കുന്ന പൊലീസുകാരെ വിഡ്ഢികളാക്കി ജനല്‍ വഴിയാണ് നിഖില്‍ രക്ഷപ്പെട്ടത്. നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും സാക്ഷി നില്‍ക്കെ പ്രതി രക്ഷപ്പെട്ടത് പൊലീസിന് നാണക്കേടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News