ഇന്ത്യയില്‍ പുകവലിക്കുന്നവരുടെ എണ്ണം പത്തുശതമാനം കുറഞ്ഞു; സിഗരറ്റ് സ്‌നേഹികളായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നും പഠനം

ദില്ലി: രാജ്യത്ത് പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ നടത്തിയ പഠനത്തിലാണ് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

1980 കാലഘട്ടത്തില്‍ പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം 5.3 മില്ല്യണ്‍ ആയിരുന്നു. എന്നാല്‍ 2012ല്‍ ആയപ്പോഴേയ്ക്കും 12.7 മില്ല്യണ്‍ ആയി വര്‍ദ്ധിച്ചെന്ന് പഠനത്തില്‍ കണ്ടെത്തി. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി 187 രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

അതേസമയം, രണ്ട് വര്‍ഷത്തിനുള്ളില്‍ പുകവലിക്കുന്നവരുടെ എണ്ണം പത്ത് ശതമാനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ വ്യക്തമാവുന്നു. വിവരങ്ങള്‍ അനുസരിച്ച് 2014-2015 കാലഘട്ടത്തില്‍ 93.2 ബില്ല്യണ്‍ സിഗരറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചതെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് 2012-2013 കാലഘട്ടത്തിലേതിനേക്കാള്‍ പത്ത് ശതമാനം കുറവാണ്. അതോടൊപ്പം സിഗരറ്റിന്റെ ഉല്‍പാദനവും കുറഞ്ഞിട്ടുണ്ട്. 2012-2013 കാലഘട്ടത്തില്‍ 117 ബില്ല്യണ്‍ സിഗരറ്റുകള്‍ ഉല്‍പാദിപ്പിച്ചിരുന്നത് 2014-15 ആയപ്പോള്‍ 105.3 ബില്ല്യണ്‍ ആയി കുറഞ്ഞെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പഠനം ഒറ്റനോട്ടത്തില്‍ താഴെ കാണാം

WOMEN-SMOKERS-LIST

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News