ദാദ്രി കൊലപാതകത്തില്‍ സംഘപരിവാര്‍ ഇനിയെങ്കിലും മാപ്പുപറയണം; അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയെന്ന് റിപ്പോര്‍ട്ട്

ദില്ലി: ദാദ്രിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുവിറച്ചിയല്ലെന്നും ആട്ടിറച്ചിയായിരുന്നെന്നും റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച വെറ്ററിനറി ഓഫീസറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഫൊറന്‍സിക് ലാബ് പരിശോധനാഫലം ഇനിയും വരാനിരിക്കുകയാണ്. ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ദാദ്രി കൊലപാകത്തില്‍ പ്രാദേശിക ബിജെപി നേതാവിന്റെ മകനെ മുഖ്യപ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പശുവിറച്ചി പാകം ചെയ്‌തെന്ന് ആരോപിച്ച് ഒരു ഡസനോളം വരുന്ന ആളുകള്‍ കൂട്ടത്തോടെ അഖ്‌ലാഖിനെ വീട്ടില്‍ കയറി തല്ലിക്കൊല്ലുകയായിരുന്നു.

സെപ്തംബര്‍ 29നാണ് കൊലപാതകം അരങ്ങേറിയത്. സംഭവത്തെ ന്യായീകരിച്ച് സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തുക കൂടി ചെയ്തതോടെ ദാദ്രി കൊലപാതകം രാജ്യത്ത് വലിയ വിവദങ്ങള്‍ക്ക് വഴിവച്ചു. സംഭവത്തില്‍ അഖ്‌ലാഖിനും മകനും ഗുരുതരമായി പരുക്കേറ്റിരുന്നു. വീട്ടിലുള്ളത് ബീഫ് അല്ലെന്നു വീട്ടുകാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ജനക്കൂട്ടം അതൊന്നും ചെവിക്കൊണ്ടില്ല. പ്രദേശത്തെ ക്ഷേത്രത്തില്‍ നിന്നാണ് അഖ്‌ലാഖ് പശുവിനെ കൊന്നു പാകം ചെയ്‌തെന്ന അറിയിപ്പുണ്ടായത്. ഇതറിഞ്ഞ ചില ആളുകള്‍ അഖ്‌ലാഖിന്റെ വീട്ടിലേക്ക് ഇരച്ചു കയറി അഖ്‌ലാഖിനെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News