ഇന്‍ഫോസിസ് കാമ്പസില്‍ ബലാല്‍സംഗത്തിനിരയായതായി യുവതിയുടെ പരാതി; 25കാരിയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പുണെ: ഇന്‍ഫോസിസിന്റെ പുണെയിലെ കാമ്പസില്‍ ബലാല്‍സംഗത്തിനിരയായതായി യുവതിയുടെ പരാതി. പുണെ പൊലീസില്‍ ഇതുസംബന്ധിച്ച് 25കാരി പരാതി നല്‍കി. കാന്റീനില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കാന്റീനില്‍ തന്നെ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായ രണ്ടുപേരും. കാമ്പസിലെ വാഷ് റൂമില്‍ വച്ച് തന്നെ ഇവരില്‍ ഒരാള്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. മറ്റേയാള്‍ സംഭവം മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും പൊലീസില്‍ പരാതിപ്പെട്ടാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് യുവതി ആരോപിക്കുന്നു.

ഈമാസം 27നാണ് സംഭവം നടന്നത്. പീഡനത്തിനു ശേഷം രക്ഷപ്പെട്ട യുവതി വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെ സമീപിച്ച് സംഭവിച്ചതെല്ലാം പറഞ്ഞു. ഇവരുടെ സഹായത്തോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ രണ്ടുപേരെയും പൊലീസ് കോടതിയില്‍ ഹാജരാക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ഇന്‍ഫോസിസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News