ബാര്‍കേസ് വിധി; അഴിമതിയുടെ അന്തര്‍നാടകങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് പിണറായി വിജയന്‍; സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ല; കള്ളക്കളി പൊളിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊല്‍ക്കത്ത: മദ്യനയം സംബന്ധിച്ച് കോടതി വിധി വന്നതോടെ അഴിമതിയുടെ അന്തര്‍നാടകങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വിധിയില്‍ സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ല. കെ.ബാബുവിന് അഭിമാനിക്കാന്‍ ഒന്നുമില്ല. കെ.ബാബു ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായെന്നും പിണറായി വിജയന്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ കള്ളക്കളി കോടതി വിധിയോടെ പൊളിഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുറച്ചു ബാറുകള്‍ തുറന്നതും കുറച്ചു ബാറുകള്‍ തുറന്നതും കള്ളക്കളിയുടെ ഭാഗമാണെന്നും കോടിയേരി കൊല്‍ക്കത്തയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News