ഓപ്പറേഷന്‍ ജയിച്ചു, രോഗി മരിച്ചു എന്ന അവസ്ഥയാണ് യുഡിഎഫ് സര്‍ക്കാരിനെന്ന് വിഎസ് അച്യുതാനന്ദന്‍; മദ്യവര്‍ജനമാണ് ശരിയെന്ന് തെളിഞ്ഞു

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഓപ്പറേഷന്‍ ജയിച്ചു, പക്ഷേ രോഗി മരിച്ചു എന്ന അവസ്ഥയിലാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെന്ന് വിഎസ് പറഞ്ഞു. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് ശരിയെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ് കോടതി വിധിയിലൂടെ. ബിവറേജുകള്‍ക്ക് മുന്നിലെ ക്യൂ നീളുമെന്നതു മാത്രമാണ് മദ്യനയം കൊണ്ടുണ്ടാകുന്ന ഏകഗുണം എന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here