ബൂസ്റ്റര്‍ജെറ്റ് എഞ്ചിനുമായി പുതിയ ബലെനോ 2016-ല്‍ എത്തും; കരുത്തില്‍ ഏതു ഹാച്ച്ബാക്കിനെയും വെല്ലും പുതിയ ബലെനോ

കൊച്ചി: കരുത്തില്‍ പുതിയ ചരിത്രം രചിച്ച് മാരുതിയുടെ ബലെനോ ഉടനെത്തും. 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനുമായാണ് പുതിയ ബലെനോയുടെ വരവ്. 1 ലീറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിനാണ് ബലെനോയുടേത്. ഇത് 110 ബിഎച്ച്പിയില്‍ 170 എന്‍എം ടോര്‍ക്ക് കരുത്ത് നല്‍കും. പെട്രോള്‍ വേരിയന്റിലായിരിക്കും പുതിയ ബലെനോ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ വേരിയന്റ് വിവിടി എഞ്ചിനുമായി ബലെനോ ഹാച്ച്ബാക്ക് അടുത്തിടെയാണ് വിപണിയിലെത്തിയത്. കരുത്തില്‍ ഹാച്ച്ബാക്കിനെയും വെല്ലുന്നതാണ് പുതിയ ബലെനോയുടെ എഞ്ചിന്‍. ഹാച്ച്ബാക്കിന്റെ 4 സിലിണ്ടര്‍ എഞ്ചിന്‍ 83 ബിഎച്ച്പിയില്‍ 115 എന്‍എം ടോര്‍ക്കാണ് കരുത്ത് പകരുന്നത്.

അഡീഷണല്‍ സെക്യൂരിറ്റി ഫീച്ചേഴ്‌സും ഉള്‍പ്പെടുത്തിയാണ് ബലെനോ ബൂസ്റ്റര്‍ജെറ്റ് വരുന്നത് ഫ്രണ്ടിലെ രണ്ട് എയര്‍ബാഗുകള്‍ക്ക് പുറമേ, വശങ്ങളിലും എയര്‍ബാഗ്, നാലു വീലിലും ഡിസ്‌ക് ബ്രേക്ക്, ടയറിലെ പ്രഷര്‍ മോണിറ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം, റഡാര്‍ ബേസ്ഡ് ബ്രേക്ക് സപ്പോര്‍ട്ട് തുടങ്ങിയ സുരക്ഷാ ഫീച്ചേഴ്‌സ് കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വിപണിയിലുള്ള ബലെനോ ഹാച്ച്ബാക്കില്‍ നിന്ന് ഏറെ വ്യത്യസ്തമായ അലോയ് വീലുകളും വാഹനത്തിന്റെ പ്രത്യേകതയായിരിക്കും. ഭാരത്തിലും ബലെനോ ഹാച്ച്ബാക്കിനെ കടത്തിവെട്ടിയിരിക്കുകയാണ്. ഹാച്ച്ബാക്കിന് 865 കിലോഗ്രാം ആണ് ഭാരമെങ്കില്‍ 950 കിലോഗ്രാം ആയിരിക്കും പുതിയ വാഹനത്തിന്റെ ഭാരം.

ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട് പുതിയ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനുള്ള ബലെനോ. കറുത്ത നിറത്തിലാണ് പരീക്ഷണ ഓട്ടത്തിനെത്തിച്ച വാഹനങ്ങള്‍. എന്നാല്‍, ഇന്ത്യയില്‍ ഇതുവരെ മാരുതി ഹാച്ച്ബാക്ക് വാഹനങ്ങള്‍ക്ക് കറുപ്പ് നിറം നല്‍കിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്. അടുത്തവര്‍ഷം മധ്യത്തോടെ കാര്‍ വിപണിയില്‍ എത്തിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. ബലെനോ ഹാച്ച്ബാക്ക് ഡീസലിന്റെ കൂടുതല്‍ പവര്‍ഫുള്‍ വേര്‍ഷന്‍ പുറത്തിറക്കാനും മാരുതി ഉദ്ദേശിക്കുന്നുണ്ട്. ഇപ്പോഴുള്ള അതേ 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനില്‍ കരുത്ത് വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. നിലവില്‍ 74 ബിഎച്ച്പിയില്‍ 190 എന്‍എം ടോര്‍ക്ക് ലഭിക്കുമ്പോള്‍, പുതിയ വേര്‍ഷന്‍ 89 ബിഎച്ച്പിയില്‍ 210 എന്‍എം ടോര്‍ക്ക് കരുത്താണ് മാരുതി ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News