സ്തനാര്‍ബുദ ചികിത്സയ്ക്കായി കണ്ടെത്തിയ പുതിയ മരുന്ന് മറ്റു അര്‍ബുദങ്ങള്‍ക്കും പ്രതിവിധിയേകുമെന്ന് പഠനം

ന്യൂയോര്‍ക്ക്: സ്തനാര്‍ബുദ ചികിത്സയില്‍ വഴിത്തിരിവാകുമെന്ന് കണ്ടെത്തിയ പുതിയ മരുന്ന് മറ്റു അര്‍ബുദ രോഗങ്ങളുടെ ചികിത്സയിക്കും പ്രതിവിധിയാകുമെന്ന് കണ്ടെത്തല്‍. മരുന്ന് ഒറ്റയ്ക്കും എന്‍ഡോസ്രിന്‍ തെറാപ്പിയായും പരീക്ഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പാല്‍ബോസിക്ലിബ് എന്നാണ് സ്തനാര്‍ബുദ ചികിത്സയില്‍ വഴിത്തിരിവാകുമെന്ന് കണ്ടെത്തിയത്. ഒപ്പം മറ്റു അര്‍ബുദ രോഗങ്ങള്‍ക്കും പാല്‍ബോസിക്ലിബ് ഉപകാരപ്രദമാകുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തിയത്. എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ തടഞ്ഞ് ട്യൂമര്‍ സെല്ലുകള്‍ വളരുന്നതിനെതിരെ ഇത് ഫലപ്രദമാകുമെന്നാണ് കണ്ടെത്തല്‍.

CDK4, CDK6 എന്നീ എന്‍സൈമുകളാണ് കോശങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നത്. ഭൂരിഭാഗം അര്‍ബുദങ്ങളിലും ഇവയുടെ എണ്ണം കൂടുതലാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. സെല്‍ സൈക്ലിനെ നിയന്ത്രിക്കാനുള്ള പാല്‍ബോസിക്ലിബിന്റെ അതുല്യമായ ശേഷിയാണ് പഠനത്തില്‍ കണ്ടെത്തിയത്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പെറെല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എമി ക്ലാര്‍ക്ക് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

പാല്‍ബോസിക്ലിബിനെ മറ്റു അര്‍ബുദ രോഗങ്ങള്‍ക്കുള്ള തെറാപ്പി ചികിത്സകളായ എന്‍ഡോസ്രിന്‍ തെറാപ്പി, കീമോ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി എന്നിവയോടൊത്ത് ഉപയോഗിക്കുന്നത് മികച്ച ഫലമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ തരം അര്‍ബുദ രോഗങ്ങളുടെ ചികിത്സയില്‍ പ്രതിവിധിയാകുമെന്നാണ് പറയപ്പെടുന്നത്. സുരക്ഷിതവും ഫലപ്രദവുമാണ് പാബ്ലോസിക്ലിബ് എന്നാണ് ഗവേഷകമതം. സ്തനാര്‍ബുദം ഉള്ളവരില്‍ മരുന്ന് പരീക്ഷിച്ചപ്പോള്‍ ലിംഫോമ, സാര്‍കോമ, ടെറാടോമ തുടങ്ങിയ സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ പാബ്ലോസിക്ലിബ് ഫലപ്രദമാകും.

സ്തനാര്‍ബുദത്തിലും മറ്റു അര്‍ബുദങ്ങളുടെ ചികിത്സയിലും പാബ്ലോസിക്ലിബ് ഉപയോഗിച്ചപ്പോള്‍ സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസത്തില്‍ ഒരിക്കലാണ് മരുന്ന് ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നത്. ഇന്‍ഫെക്ഷനുകളോട് പൊരുതുന്ന വെളുത്ത രക്താണുക്കളെ സൃഷ്ടിക്കുന്നതിലും ഇത് ഏറെ പ്രയോജനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News