സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; അഴിയൂരില്‍ നിന്ന് 21,000 രൂപ കണ്ടെത്തി; ‘ഓപ്പറേഷന്‍ നികുതി’ വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ആര്യങ്കാവ് വാണിജ്യനികുതി ചെക്ക് പോസ്റ്റിലും ആര്‍ടിഒ ചെക്ക് പോസ്റ്റിലും അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തി. ഓപ്പറേഷന്‍ നികുതി എന്ന പേരിലായിരുന്നു റെയ്ഡ്.

വടകര അഴിയൂര്‍ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റില്‍ നടത്തിയ റെയ്ഡില്‍ 21,000 രൂപ കണ്ടെത്തി. ഫയലിനടിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു പണം. പാലക്കാട് ഗോപാലപുരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ നിന്ന് 950 രൂപയും ഗോവിന്ദാപുരം വാണിജ്യനികുതി ചെക്‌പോസ്റ്റില്‍ നിന്ന് 5000 രൂപയും പിടിച്ചെടുത്തു. ചെക്ക്‌പോസ്റ്റുകളില്‍ അഴിമതി വ്യാപകം എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here