ബംഗളുരുവിലെ വനിതാ കോളജില്‍ രണ്ട് ആണ്‍കുട്ടികള്‍ പഠിച്ചത് രണ്ടു വര്‍ഷം; പഠനം തുടരാന്‍ അനുവദിക്കണോ എന്നു തര്‍ക്കം

ബംഗളുരു: വനിതാ കോളജില്‍ അനധിരകൃതമായി പ്രവേശനം നേടിയ രണ്ടു പുരുഷ വിദ്യാര്‍ഥികളെ പഠനം തുടരാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ തര്‍ക്കം. ബംഗളുരുവിലെ വിഎച്ച്ഡി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോം സയന്‍സില്‍ പിഎച്ച്ഡി ചെയ്യുന്ന രണ്ടു പേരുടെ കാര്യത്തിലാണ് തര്‍ക്കം. വനിതാ കോളജില്‍ എങ്ങനെ പുരുഷ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ബംഗളുരു സര്‍വകലാശാലയ്ക്കു കീഴിലുള്ളതാണ് കോളജ്. ഒരാള്‍ 2012ലും ഒരാള്‍ 2013ലുമാണ് പിഎച്ച്ഡിക്കു ചേര്‍ന്നത്. ഗവേഷണത്തിന്റെ ഭാഗമായുള്ള കോഴ്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ക്കായി സര്‍വകലാശാലയെ സമീപിച്ചപ്പോഴാണ് വിവാദം ഉടലെടുത്തത്. ഡോക്ടറല്‍ മീറ്റിംഗില്‍ ഡീന്‍ ഇക്കാര്യം ഉന്നയിക്കുകയും ചര്‍ച്ചയാവുകയുമായിരുന്നു.

പുരുഷ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത് ന്യായീകരിക്കുന്ന നിലപാടാണ് കോളജ് അധികാരികളുടേത്. പുരുഷവിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കാന്‍ പാടില്ലെന്നു കോളജ് നിയമാവലി കര്‍ശനമായി നിഷ്‌കര്‍ക്കുന്ന സാഹചര്യത്തിലാണ് രണ്ടുപേര്‍ നിയമം ലംഘിച്ച് അഡ്മിഷന്‍ നേടിയത്. കോഴ്‌സ് വലിയ പങ്കു പൂര്‍ത്തിയായ സാഹചര്യത്തില്‍ പഠനം തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ടു പോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News