ചുംബനസമരക്കാരും ഹനുമാന്‍ സേനക്കാരും തമ്മില്‍ കോഴിക്കോട് സംഘര്‍ഷം; പൊലീസ് ലാത്തിവീശി; ഞാറ്റുവേല പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി

കോഴിക്കോട്: തെരുവു ചുംബന സമരക്കാരും ഹനുമാന്‍ സേനക്കാരും തമ്മില്‍ സംഘര്‍ഷം. കോഴിക്കോട് ചുംബനസമരം നടത്തി പ്രതിഷേധിക്കാനെത്തിയ ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ചുംബനസമരം നടത്താനെത്തിയ ഞാറ്റുവേല പ്രവര്‍ത്തകരെ ഹനുമാന്‍സേന മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ചുംബനസമരക്കാരെ അറസ്റ്റു ചെയ്തുനീക്കുകയും ചെയ്തു. സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സദാചാര ഫാസിസത്തിനെതിരെയാണ് ഞാറ്റുവേല പ്രവര്‍ത്തകര്‍ ചുംബനസമരം പ്രഖ്യാപിച്ചിരുന്നത്. കെട്ടുതാലി ചുട്ടെരിക്കല്‍ സമരവും നടത്തുമെന്ന് ഞാറ്റുവേല പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സദാചാര ജീര്‍ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, ചിത്രരചനയിലുടെ പ്രതിരോധ ബാരിക്കേഡ് നിര്‍മ്മാണം, കെട്ടുതാലി ചുട്ടെരിക്കല്‍, പങ്കാളിത്ത ജീവിത പ്രഖ്യാപനം എന്നിവയാണ് പ്രതിഷേധ പരിപാടികളായി നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പരിപാടിക്കു നേരേ ബോംബെറിയുമെന്ന് ഹിന്ദുത്വശക്തികളും ഹനുമാന്‍സേനക്കാരും ഭീഷണിപ്പെടുത്തിയതായി സംഘാടകര്‍ ആരോപിച്ചിരുന്നു. കെട്ടുതാലി പൊട്ടിച്ച് എറിഞ്ഞ് ജാതിമേല്‍ക്കോയ്മയുടെയും പുരുഷാധിപത്യത്തിന്റെയും അടിവേര് അറുക്കാന്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ ആഹ്വാനം ചെയ്യുകയായിരുന്നു സമരത്തിന്റെ ലക്ഷ്യം. കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട മനുഷ്യ സംഗമം വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel