വിഴിഞ്ഞം പദ്ധതിയോട് സിപിഐഎമ്മിന് എതിര്‍പ്പില്ലെന്ന് പിണറായി വിജയന്‍; എതിര്‍ത്തത് പദ്ധതി കൈമാറിയ രീതിയെയെന്നും പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ സിപിഐഎം എതിര്‍ത്തിട്ടില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വികസനത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം. വിഴിഞ്ഞം പദ്ധതിയോട് സിപിഐഎമ്മിന് എതിര്‍പ്പുണ്ടായിരുന്നില്ല. പദ്ധതി കൈമാറിയ രീതിയെയാണ് എതിര്‍ത്തത്. നാടിന്റെ പങ്കാളിത്തത്തോടെ പദ്ധതിക്ക് രൂപം കൊടുക്കാതെ അത് അട്ടിമറിച്ച് വലിയ തോതില്‍ അഴിമതിയുണ്ടാകുന്ന രീതിയില്‍ പദ്ധതി വന്നപ്പോള്‍ അതിനെയാണ് എതിര്‍ത്തത്.

നാടിന്റെ വികസനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കാന്‍ സിപിഐഎം തയ്യാറാണ്. പക്ഷേ, ഏതു പദ്ധതിയാണ് കൊണ്ടുവന്നിട്ടുള്ളത്. എല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരള പഠന കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ മൊത്തം പ്രശ്‌നങ്ങളാണ്. ഇതിനുശേഷം ഓരോ മണ്ഡലങ്ങളിലെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തും. അത് ഫെബ്രുവരിയില്‍ ആയിരിക്കും. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് രൂപം നല്‍കുകയെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News