ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 673.50 രൂപ

ദില്ലി: ആഗോള വിപണിയില്‍ എണ്ണവില കുറയുമ്പോള്‍ രാജ്യത്തു പാചകവാതക വില കുത്തനെ കൂട്ടി പുതുവത്സരപ്പുലരിയില്‍ ഇന്ത്യക്കാര്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി. ഇന്നലെ അര്‍ധരാത്രിയാണ് വില കൂട്ടിയത്. ഇതോടെ, ഗാര്‍ഹികാവശ്യത്തിനുള്ള സബ്‌സിഡി സിലിണ്ടറിന്റെ വില അമ്പതുരൂപയോളം വര്‍ധിച്ച് 673.50 രൂപയായി. വിവിധ സംസ്ഥാനങ്ങളില്‍ വിലയില്‍ നേരിയ മാറ്റമുണ്ടാകും. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 1278.50 രൂപയാണു വില.


രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പാചകവാതകത്തിനു വില കൂട്ടുന്നത്. ഡിസംബറില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് അറുപതു രൂപയോളം വര്‍ധിപ്പിച്ചിരുന്നു. പത്തുലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെ സബ്‌സിഡി പരിധിയില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ഇന്നലെ അര്‍ധരാത്രി വില കൂട്ടിയത്. പുതിയ നിര്‍ദേശപ്രകാരം ഇരുപതു ലക്ഷം കുടുംബങ്ങള്‍ സബ്‌സിഡി പരിധിയില്‍നിന്നു പുറത്തായിട്ടുണ്ട്. പുതിയ നീക്കത്തിലൂടെ അഞ്ഞൂറു രൂപയുടെ അധികവരുമാനമാണ് ഉണ്ടാകുന്നത്. സബ്‌സിഡിയുള്ള സിലിണ്ടറിന് വില കൂട്ടിയതിനെതിരേ രാജ്യമാകെ പ്രതിഷേധം ശക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News