പ്രസവിച്ചയുടന്‍ മാലിന്യക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു; കുഞ്ഞിനെ മാതാവ് ഉപേക്ഷിച്ചത് പെണ്ണായതിനാലെന്ന് പൊലീസ്

വാറംഗല്‍: പ്രസവിച്ച ഉടന്‍ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു. വാറംഗലിലാണ് സംഭവം. കുട്ടിയുടെ തലയും ശരീരവും പന്നിക്കൂട്ടം കടിച്ചുകീറി. ജനിച്ചതു പെണ്‍കുട്ടിയായതിനാലാണ് ഉപേക്ഷിച്ചതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. മാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഇന്നലെ കുഞ്ഞിന്റെ ശരീരഭാഗവുമായി ഒരു പന്നി പോകുന്നതു കണ്ടു നാട്ടുകാര്‍ തെരഞ്ഞപ്പോഴാണ് കടിച്ചുകീറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്ലാസ്റ്റിക് കവര്‍ പൊളിച്ചാണ് പന്നിക്കൂട്ടം കുഞ്ഞിനെ കടിച്ചുകീറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News