സാങ്കേതിക സര്‍വകലാശാല ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; സമഗ്രാന്വേഷണം വേണമെന്ന് എസ്എഫ്‌ഐ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ ബിടെക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്എഫ്‌ഐ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം നടപടികള്‍ അക്കാദമിക് സമൂഹത്തിനാകെ അപമാനകരമാണെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്ന നടപടികളാണ് സര്‍ക്കാരും സര്‍വകലാശാല അധികൃതരും സ്വീകരിക്കുന്നത്. കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണ്ണമായി കച്ചവടവല്‍ക്കരിക്കാനും തകര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും എസ്എഫ്‌ഐ ആരോപിച്ചു.

സംഭവത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെയും പരീക്ഷാ കണ്‍ട്രോളുടെയും ഭാഗത്തുണ്ടായ വീഴ്ചകള്‍ പരിശോധിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കം. അല്ലാത്തപക്ഷം കൂടുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും എസ്എഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു.

പരീക്ഷയ്ക്കായി കൊല്ലത്തെ കോളേജുകളില്‍ എത്തിച്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ സംബന്ധിച്ച് നിരവധിയായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തരമൊരു പ്രശ്‌നം ഉണ്ടായത്. നേരത്തെ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചും വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ കൈക്കൊണ്ടും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News