ഡിവൈഎസ്പിക്കെതിരെ ലൈംഗികാരോപണം; വീട്ടമ്മ പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

കോട്ടയം: ഡിവൈഎസ്പി ടി.എ ആന്റണിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം. കോട്ടയം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പീഡനം നടന്നിട്ടില്ലെന്നു തെളിഞ്ഞത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ കോട്ടയം ഈസ്റ്റ് സി.ഐ: എ.ജെ. തോമസിന് കൈമാറി.

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി തന്നെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഇതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മണിമല സ്വദേശിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വീട്ടമ്മ നല്‍കിയ മൊഴി.

എന്നാല്‍ വര്‍ഷങ്ങളായി വീട്ടമ്മയുമായി പരിചയമുണ്ടെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് അവര്‍ ചെയ്തതെന്നുമാണ് ഡിവൈ.എസ്.പി. മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണം. ഇതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാകണമെന്ന് യുവതിയോടു പൊലീസ് ആവശ്യപ്പെട്ടു. യുവതി ആദ്യം വിസമ്മതിച്ചെങ്കിലും പരിശോധന വേണമെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനിന്നു. ജില്ലാ ആശുപത്രിയില്‍ മൂന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു വൈദ്യപരിശോധന. പരിശോധനാ ഫലം പു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News