സണ്ണി ലിയോണിന്റെ മസ്തിസാദെ ട്രെയ്‌ലര്‍ സൂപ്പര്‍ഹിറ്റ്; യൂട്യൂബില്‍ കണ്ടത് ഒരു കോടിയില്‍ അധികം പേര്‍

ദില്ലി: പ്രായപൂര്‍ത്തിയായവര്‍ക്കുവേണ്ടിയുള്ള സണ്ണി ലിയോണിന്റെ കോമഡി ചിത്രം മസ്തിസാദെ ട്രെയ്‌ലര്‍ സൂപ്പര്‍ ഹിറ്റ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം യൂട്യൂബില്‍ കണ്ടത് ഒരു കോടിയില്‍ അധികം പേര്‍. സെക്‌സ് ബോംബായ സണ്ണി ലിയോണ്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന ട്രെയ്‌ലര്‍ ഡിസംബര്‍ 24നാണ് റിലീസ് ചെയ്തത്.

ഇതിനകം ഒരുകോടി അഞ്ച്‌ലക്ഷത്തില്‍ അധികം പേരാണ് മസ്തിസാദെ ട്രെയ്‌ലര്‍ കണ്ടത്. മസ്തിസാദെയുടെ ട്രെയ്‌ലര്‍ തന്നെ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ് ആയ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് സണ്ണി ലിയോണിന്റെ ആരാധകര്‍ ചിത്രത്തെയും കാത്തിരിക്കുന്നത്. സണ്ണിക്കൊപ്പം തുഷാര്‍ കപൂര്‍, വീര്‍ ദാസ് എന്നിവര്‍ വേഷമിട്ട മസ്തിസാദെ ഈ മാസം 29നാണ് തിയറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News