തുറന്ന വാതിലും നിറയെ യാത്രക്കാരുമായി വിമാനം പറന്നത് പതിനായിരം അടി മുകളില്‍; തിരിച്ചറിറക്കി വാതിലടച്ചു; ഒഴിവായത് വന്‍ ദുരന്തം

സെബു (ഫിലിപ്പൈന്‍സ്): തുറന്ന വാതിലും നിറയെ യാത്രക്കാരുമായി യാത്രാ വിമാനം പറന്നു പൊങ്ങി. പതിനായിരം അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വാതില്‍ അടച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ ആയിരുന്നു. പറന്നുയര്‍ന്ന് 40 മിനുട്ടിന് ശേഷം അപകടം ഒന്നും കൂടാതെ വിമാനം തിരിച്ചിറക്കി.

ദക്ഷിണ കൊറിയയിലേക്ക് 163 യാത്രക്കാരുമായി പോയ ജിന്‍ എയര്‍ ആണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത്. ഫിലിപ്പൈന്‍സിലെ സെബു വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ഉയര്‍ന്ന പൊങ്ങിയത്. വിമാനത്തിന്റെ ഒരു വാതില്‍ പൂര്‍ണ്ണമായും അടച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് സെബു വിമാനത്താവളത്തിലേക്ക് തന്നെ ജിന്‍ എയറിന്റെ ബോയിംഗ് 737 – 800 വിമാനം തിരിച്ചിറക്കി.

വാതില്‍ അടച്ചിട്ടില്ല എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍ വിമാനജീവനക്കാര്‍ യാത്രക്കാരെ സമാധാനിപ്പിച്ചു. തിരിച്ചിറങ്ങും വഴി ചില യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി എന്ന് പരാതി നല്‍കി. തിരിച്ചിറങ്ങിയ ശേഷം ബുസാനില്‍ യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യമൊരുക്കി. തകരാര്‍ പരിഹരിച്ച് 15 മണിക്കൂറിന് ശേഷമാണ് വിമാനം പുറപ്പെട്ടത്.

ഓരോ യാത്രക്കാരനും 84 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതായി കമ്പനി വക്താവ് പിന്നീട് അറിയിച്ചു. സംഭവത്തെപ്പറ്റി ദക്ഷിണ കൊറിയന്‍ ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങി. കുറഞ്ഞ ചെലവില്‍ യാത്രാ സംവിധാനം ഒരുക്കുന്ന വിമാനക്കമ്പനിയാണ് ജിന്‍ എയര്‍. കുറഞ്ഞ നിരക്ക് ഈടാക്കുന്ന മറ്റ് യാത്രാ വിമാനങ്ങളിലും കര്‍ശന പരിശോധന നടത്താന്‍ ദക്ഷിണ കൊറിയ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here