തൊടുപുഴയില്‍ സിപിഐഎം നേതാവിന്റെ വീടിനു നേരെ ആക്രമണം; പിന്നില്‍ ലീഗെന്ന് സിപിഐഎം; ആക്രമിക്കപ്പെട്ടത് നടന്‍ ആസിഫ് അലിയുടെ പിതാവിന്റെ വീട്

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ സിപിഐഎം നേതാവിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. ലോക്കല്‍ സെക്രട്ടറി എംപി ഷൗക്കത്ത് അലിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. വീടിനു നേരെ കല്ലേറുണ്ടായി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ലീഗ് ആണെന്ന് സിപിഐഎം ആരോപിച്ചു. നടന്‍ ആസിഫ് അലിയുടെ പിതാവാണ് ഷൗക്കത്ത് അലി. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് വീടിനു നേരെ ആക്രമണം ഉണ്ടായത്.

വീടിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും വീടിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്ഥലത്തെ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ലീഗ് പഞ്ചായത്ത് അംഗവുമായി ചോദ്യം ചെയ്യലുണ്ടാകുകയും ഇതേതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം സ്ഥലത്ത് ലീഗ് പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഇതിനു ശേഷമാണ് ആക്രമണം ഉണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News