മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയില്‍ എടുത്ത യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു; മരിച്ചത് വിളപ്പില്‍ശാല സ്വദേശി സുധീര്‍ ഖാന്‍; പൊലീസ് മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്നലെ രാത്രി പൂജപ്പുര പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് കസ്റ്റഡിയില്‍ മരിച്ചു. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി സുധീര്‍ഖാനാണ് കസ്റ്റഡിയില്‍ മരിച്ചത്. എന്നാല്‍, മരണം ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. സുധീറിന് കസ്റ്റഡിയില്‍ മര്‍ദ്ദനം ഏറ്റെന്നും ഇതേതുടര്‍ന്നാണ് മരിച്ചതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മൃതദേഹം കണ്ടശേഷമേ എന്തെങ്കിലും സ്ഥിരീകരണം പറയൂ എന്നും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ഇന്നലെ രാത്രിയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് സുധീര്‍ ഖാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനുശേഷം സ്റ്റേഷനില്‍ വച്ച് സുധീര്‍ മരിച്ചതായി പൊലീസ് ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പൊലീസിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News